ഒടുവിൽ സത്യം അറിഞ്ഞപ്പോൾ ഉർവശി മാപ്പ് പറഞ്ഞു എനിക്ക് അനുകൂലമായി സംസാരിച്ചു- പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര

സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു രാജൻ പൂജപ്പുര ഈയടുത്ത് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയാണ് ഉത്സവമേളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടന്ന സംഭവങ്ങളും അതിൻറെ പേരിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചും ഒക്കെയാണ് ഇദ്ദേഹം പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ ഇവരുടെ വാക്കുകൾ വൈറൽ ആവുകയാണ്. ഉത്സവമേളത്തിന്റെ ഷൂട്ടിങ്ങിനിടെ നടിമാരായ ഉണ്ണിമേരി നയന ആലപ്പി ഉഷ എന്നിവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത് സംവിധായകനായ സുരേഷ് ഉണ്ണിത്താൻ ഒരു പാട്ട് സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞ ശേഷം ആശുപത്രി വരെ ഒന്ന് പോയിരുന്നു സംവിധായകന് സുഖമില്ലാത്തതുകൊണ്ട് ഇനി ഷൂട്ടിംഗ് നടക്കില്ല എന്നു കരുതി ഈ മൂന്ന് നടിമാരും മറ്റൊരു സിനിമ കാണാൻ വേണ്ടി പോയി.

പക്ഷേ സംവിധായകൻ തിരിച്ചുവന്ന് ഷൂട്ട് തുടങ്ങാൻ നോക്കിയപ്പോൾ ഇവർ ആരും തന്നെ സെറ്റിൽ ഉണ്ടായിരുന്നില്ല അതോടെ അന്നേദിവസം ഷൂട്ട് നടക്കില്ല എന്ന കാരണം പറഞ്ഞ് പാക്കപ്പ് പറയുകയായിരുന്നു അവരെ കാണാനായി ഗസ്റ്റ് ഹൗസിലേക്ക് പോയപ്പോൾ അവർ മടങ്ങിയെത്തിയത് ഒമ്പതരയോട് കൂടി ആയിരുന്നു ആരോട് ചോദിച്ചിട്ടാണ് പോയതെന്ന് താൻ ചോദിച്ചു ആരോടും ചോദിച്ചില്ല എന്നും ഷൂട്ട് ഉണ്ടാവില്ല എന്നും കരുതിയാണ് പോയതെന്നും ആണ് അവർ പറഞ്ഞത് അവസാനം അത് വഴക്കിലായിരുന്നു അവസാനിച്ചത്.

പിറ്റേദിവസം നടി ഉർവശി സെറ്റിലെത്തിയപ്പോൾ ഇവരെല്ലാവരും പരാതിയുമായി അവരുടെ അടുത്ത് ചെന്നു എന്നും താൻ അവരോട് മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടിരുന്നു എന്നാൽ നടന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ ഉർവശി തന്നോട് മാപ്പ് പറഞ്ഞെന്നും തൻറെ സൈഡിൽ നിന്ന് സംസാരിച്ചിരുന്നു രാജൻ പൂജപ്പുര കൂട്ടിച്ചേർത്തു.