മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബൈജു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിൻറെ കാർ ഒരു അപകടത്തിൽപ്പെട്ടത്. ഇദ്ദേഹം മദ്യലഹരിയിൽ ആയിരുന്നു. ഇദ്ദേഹം മാധ്യമങ്ങളോട് തട്ടിക്കയറുന്ന വീഡിയോയും വലിയ രീതിയിൽ പ്രചരിച്ചിരുന്നു. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ ഇദ്ദേഹത്തിന് അദ്ദേഹം വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ വാഹനത്തെ കുറിച്ചുള്ള മറ്റു കാര്യങ്ങൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇദ്ദേഹത്തിൻറെ ആഡംബര കാർ കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ ഓടുന്നത് എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഹരിയാനയിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ ഓടുവാനുള്ള എൻഒസി ഇതുവരെ ഹാജരാക്കിയിട്ടില്ല എന്നാണ് പറയപ്പെടുന്നത്. മാത്രവുമല്ല റോഡ് നികുതി പോലും ഈ വാഹനത്തിന്റെ പേരിൽ ഇതുവരെ അടച്ചിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് എൻഫോഴ്സ്മെന്റ് ആർടിഒ 7 തവണ ആണ് പിഴ ചുമത്തിയിട്ടുള്ളത്.
നടൻ ബൈജുവിന്റെ ഔദ്യോഗിക പേര് ബി സന്തോഷ് കുമാർ എന്നാണ്. അപകടത്തിൽ പെട്ടത് ഓടി കാർ ആയിരുന്നു. ഇത് ബൈജു വാങ്ങുന്നത് ഹരിയാനയിലെ വിലാസത്തിലാണ്. ഗുരുഗ്രാമിലെ സെക്ടർ 49 ലെ താമസക്കാരൻ എന്നാണ് പരിവാഹൻ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. ബൈജുവിന്റെ തന്നെ വിലാസം ആയിട്ടാണ് ഈ വിലാസം നൽകിയിരിക്കുന്നത്.
പക്ഷേ കാർ രണ്ട് ഉടമകൾ കൈമറിഞ്ഞാണ് ഇദ്ദേഹത്തിന്റെ കയ്യിൽ എത്തിയിരിക്കുന്നത്. 2015 വർഷത്തിലാണ് ആദ്യമായി ഈ വാഹനം റോഡിൽ ഇറങ്ങുന്നത്. 2022 വർഷത്തിൽ ഉടമ അത് മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. 2023 വർഷത്തിൽ ആയിരുന്നു ബൈജുവിന്റെ കൈകളിലേക്ക് ഇത് എത്തുന്നത്. 2023 ഒക്ടോബർ ഇരുപതാം തീയതി സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഈ കാറിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറ ഫൈൻ ചുമത്തിയിരുന്നു. അന്നുമുതൽ തുടങ്ങിയതാണ് ബൈജുവിന്റെ നിയമലംഘനങ്ങൾ.
വാഹനം എത്തിച്ച ആദ്യ ഒരു മാസത്തിനുള്ളിൽ എൻ ഒ സി ഹാജരാക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ ഇതുവരെ അത് ഹാജരാക്കിയിട്ടില്ല. വാഹനത്തിൻറെ ആദ്യത്തെ ഉടമ 6,28,000 രൂപയാണ് 15 വർഷത്തെ നികുതിയായി അടച്ചിട്ടുള്ളത്. എങ്കിൽപോലും വാഹനത്തിന് ഇനി എത്ര വർഷം കാലാവധി ബാക്കിയുണ്ടോ അത്രയും വർഷത്തെ നികുതി ബൈജു ആയിരിക്കണം അടക്കേണ്ടത്. കാറിന്റെ വിലയുടെ 15% പ്രതിവർഷം കണക്കാക്കി അടയ്ക്കണം എന്നാണ് വ്യവസ്ഥ എങ്കിലും ഇതുവരെ ഒരു പൈസ പോലും ഇദ്ദേഹം അടച്ചിട്ടില്ല. കേരളത്തിൽ എത്തിച്ച ശേഷം ഏഴുതവണ ആണ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് വാഹനത്തിന് പിഴ ചുമത്തിയത്. ഓരോ തവണയും പിഴ ഓൺലൈൻ വഴി അടച്ച ശേഷം നിയമലംഘനങ്ങൾ നേരിട്ട് പിടിക്കപ്പെടാതിരിക്കാൻ ബൈജു അതീവ ശ്രദ്ധ കാട്ടിയിരുന്നു. ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് മാത്രമായി ഓടിക്കുവാൻ പ്രത്യേകം അനുമതി വാങ്ങാവുന്നതാണ്. ഇതിനുപോലും അദ്ദേഹം അപേക്ഷ നൽകിയിട്ടില്ല. ഇനി അറിയേണ്ടത് ഇദ്ദേഹത്തിൻറെ ഹരിയാനയിലെ വിലാസത്തിൽ ഉള്ള സത്യാവസ്ഥ എന്താണ് എന്നതാണ്. പോണ്ടിച്ചേരിയിൽ താമസക്കാരൻ ആണ് എന്ന വിലാസം നൽകിയിരുന്നു മുൻപ് സുരേഷ് ഗോപി നിയമക്കുരുക്കിൽ അകപ്പെട്ടത്. അതുപോലെ ബൈജുവും ഉൾപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്.