പൂജയ്ക്കിടയിൽ ബലാത്സംഗം ചെയ്യാൻ ശ്രമം, മന്ത്രവാദി ഉസ്മാൻ അലിയുടെ ജനനേന്ദ്രിയം അറുത്തെടുത്തു യുവതി

വളരെ ദാരുണമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു യുവതി മന്ത്രവാദിയുടെ ജനനേന്ദ്രിയം അറുത്തു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ആണ് സംഭവം നടക്കുന്നത്. ഉസ്മാൻ അലി എന്ന യുവാവിന്റെ ജനനേന്ദ്രിയം ആണ് യുവതി അറുത്തെടുത്തത്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൂജകൾ ചെയ്തു രോഗശാന്തി നൽകാം എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇയാളുടെ വാക്കുകൾ യുവതി വിശ്വസിക്കുകയായിരുന്നു. പൂജക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം വീട്ടിൽ ചെയ്തു. എന്നാൽ അതിനിടയിൽ ആയിരുന്നു ഇയാൾ യുവതിയെ കടന്നുപിടിക്കുന്നത്. ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുവാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടയിൽ ആയിരുന്നു യുവതിക്ക് കയ്യിൽ ഒരു കത്തി കിട്ടിയത്. ഇത് ഉപയോഗിച്ചുകൊണ്ട് യുവതി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും ഇയാളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇയാളെ ഇപ്പോൾ കൂടുതൽ ചികിത്സയ്ക്ക് വേണ്ടി ഗുവാഹത്തിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആസാമിൽ ആണ് സംഭവം നടക്കുന്നത്. യുവതി സ്വന്തം രക്ഷയ്ക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് പറയുന്നത്. യുവതിയുടെ പരാതി ഇപ്പോൾ പോലീസ് സ്വീകരിച്ചിരിക്കുകയാണ്. ഇയാൾക്കെതിരെ ബലാത്സംഗം കുറ്റം ചുമത്തിയിട്ടുണ്ട്.