മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു പുഷ്പൻ. സഖാവ് പുഷ്പൻ എന്നും ജീവിക്കുന്ന രക്തസാക്ഷി എന്നുമായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. മുൻ സിപിഎം നേതാവും പിന്നീട് കോൺഗ്രസ് നേതാവുമായി മാറിയ എം വി രാഘവനെതിരെ സമരം ചെയ്യുന്നതിനിടയിൽ ആയിരുന്നു ഇദ്ദേഹത്തിന് വെടിയേറ്റത്. കൂത്തുപറമ്പ് വെടിവെപ്പ് എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. 5 യുവാക്കൾ ആയിരുന്നു അന്ന് രക്തസാക്ഷികളായി മാറിയത്. പുഷ്പൻ വെടിയേറ്റു എങ്കിലും മരിക്കാതെ കിടക്കുകയായിരുന്നു.
പിന്നീട് ഏകദേശം മൂന്ന് പതിറ്റാണ്ട് കാലത്തോളം പുഷ്പം ജീവിക്കുന്ന രക്തസാക്ഷിയായി കട്ടിലിൽ ജീവിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കൾ എല്ലാം ഇടക്കിടെ ഇദ്ദേഹത്തിന്റെ വീട്ടിൽ വന്ന് അഭിവാദ്യങ്ങൾ അറിയിക്കാറുണ്ടായിരുന്നു. കേരളത്തിലെ യുവജനതയ്ക്ക് എല്ലാ മാതൃകയാണ് പുഷ്പൻ. സ്വാശ്രയ കോളേജ് വിഷയത്തിൽ ആയിരുന്നു പുഷ്പൻ അന്നത്തെ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്നു എം വി രാഘവൻ എതിരെ സമരം ചെയ്തത്. എന്നാൽ പിന്നീട് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളിൽ ഭൂരിഭാഗവും സ്വാശ്രയ കോളേജുകളിലും മറ്റുമായിരുന്നു പഠിച്ചത് എന്നത് കാലത്തിൻറെ കാവ്യനീതി. അന്യസംസ്ഥാനങ്ങളിലെ സ്വാശ്രയ കോളേജുകളിലും വിദേശ സർവകലാശാലകളിലും ആയിരുന്നു മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും മക്കൾ പിൽകാലത്ത് പഠിച്ചത്. അപ്പോൾ വെടികൊണ്ട പുഷ്പൻ ആരായി എന്നതായിരുന്നു ഒരു വിഭാഗം സഖാക്കൾ ചോദിച്ച ചോദ്യം.
എന്തായാലും ഇപ്പോൾ ഇദ്ദേഹത്തിന്റെ മരണത്തിൽ വലിയ രീതിയിലുള്ള കണ്ണീർ ഒഴുകുകയാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ എല്ലാവരും തന്നെ. പുഷ്പനെ മാതൃകയാക്കി യുവാക്കൾ തെറ്റിനെ ചോദ്യം ചെയ്യണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ പ്രാണനെ നഷ്ടപ്പെട്ടു എന്നായിരുന്നു എ എ റഹീം പറഞ്ഞത്. അതേസമയം ഇപ്പോൾ ഈ വിഷയത്തിൽ വലത് നിരീക്ഷകൻ ആയിട്ടുള്ള ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
“ശരിയായ അർത്ഥത്തിൽ ജീവിക്കുന്ന രക്തസാക്ഷി ആയിരുന്നു സഖാവ് പുഷ്പൻ. പുഷ്പനെ സമരത്തിന് നിയോഗിച്ചത് അദ്ദേഹത്തിൻറെ പ്രസ്ഥാനം. സ്വാശ്രയ വിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും വിദേശ സർവകലാശാലകൾ വരുന്നതിനെതിരെയും എതിർത്ത പ്രസ്ഥാനം ആയിരുന്നു അത്. ആ സമരത്തിൽ വെടിയേറ്റ 24 കാരനായ പുഷ്പന്റെ അടുത്ത 30 വർഷത്തെ ജീവിതം കിടക്കയിൽ ആയി. ഇതിനിടയിൽ പ്രസ്ഥാനം തങ്ങളുടെ നയവും നിലപാടും മാറ്റി. സ്വാശ്രയ വിദ്യാഭ്യാസത്തോടും ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണത്തോടും വിദേശ സർവകലാശാലകൾ വരുന്നതിനോടും ഉദാരമായ സമീപനം. നഷ്ടം വന്നത് കൂത്തുപറമ്പിൽ ജീവൻ പൊലിഞ്ഞവർക്കും പുഷ്പനും അവരുടെ കുടുംബാംഗങ്ങൾക്കും. അതുകൊണ്ടുതന്നെ പുഷ്പന്റെ അന്ത്യ യാത്രയിൽ മൊഞ്ചം ചുമക്കേണ്ടതും അനുഗമിക്കേണ്ടതും പ്രസ്ഥാനത്തിന്റെ നയം മാറ്റിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രമുഖരായ നേതാക്കളാണ്. അതാവും അദ്ദേഹത്തിനുള്ള ഏറ്റവും ഉചിതമായ അന്ത്യാഞ്ജലിയും തെറ്റായ നയം മുൻപ് സ്വീകരിച്ചതിന് ഉള്ള പ്രായശ്ചിത്തവും. സഖാവ് പുഷ്പന് ആദരാഞ്ജലികൾ” – ഇതായിരുന്നു ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്.