മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിൻസി അനിൽ. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്. അത് സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ വലിയ പ്രാധാന്യത്തോടെ പബ്ലിഷ് ചെയ്യാറുണ്ട്.
ഇന്ന് ആയിരുന്നു പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. നിരവധി സന്യാസിമാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിൻറെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ആണ് വിമർശനവുമായി രംഗത്തെത്തി കൊണ്ടിരിക്കുന്നത്.
ഈ വിഷയത്തിൽ ഇപ്പോൾ സിൻസി അനിൽ നടത്തിയിരിക്കുന്ന പ്രതികരണം ആണ് ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് – “പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാൽ, ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഈ ചിത്രം ഇന്ത്യയുടെ ചരിത്രത്താളുകളിൽ സ്ഥാനം പിടിക്കേണ്ട ഒന്നാണ്” – പ്രധാനമന്ത്രി നരേന്ദ്രമോദി സാഷ്ടാംഗം പ്രണമിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു ഇവർ ഈ വാക്കുകൾ കുറിച്ചത്.
“ലോകം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് ആ പൊടി തൂത്തുവാരുന്നത്. ഇത്രയും അഭിമാനം തോന്നുന്ന ഒരു ചിത്രം ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ഈ രാജാവിന്റെ കാലത്ത് തന്നെ ജനിക്കാനും ഇതൊക്കെ കാണുവാനും സാധിച്ചത് എന്റെയും നിങ്ങളുടെയും മുജ്ജന്മ സുകൃതം. ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനിപ്പിൻ, ആഹ്ലാദിപ്പിൻ” – ഇതായിരുന്നു താരം ഫേസ്ബുക്കിൽ എഴുതിയത്.