മലയാളത്തിലെ മുൻനിര നിർമ്മാതാക്കളിൽ ഒരാളാണ് റാഫി മാത്തിറ. നിരവധി സിനിമകൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട് എന്ന് മാത്രമല്ല നിരവധി സിനിമകളിൽ ഇദ്ദേഹം നിർമ്മാണ പങ്കാളിയായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി അന്യഭാഷ സിനിമകൾ ഇദ്ദേഹം കേരളത്തിലേക്ക് വിതരണത്തിന് എടുത്തിട്ടുമുണ്ട്. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പാപ്പൻ എന്ന സിനിമയിൽ ഇദ്ദേഹം നിർമ്മാണ പങ്കാളിയായി പ്രവർത്തിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ്. പലപ്പോഴും സിനിമ മേഖലയിൽ നടക്കുന്ന കാര്യങ്ങളിൽ ഇദ്ദേഹം പോസ്റ്റുകൾ നടത്താറുണ്ട്. എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഉണ്ണി മുകുന്ദൻ യൂട്യൂബർ വിഷയത്തിൽ ഇദ്ദേഹം നടത്തുന്ന പോസ്റ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്. മൗനം വിദ്വാനു ഭൂഷണം എന്നാണ് ഇദ്ദേഹം പോസ്റ്റിൽ പറയുന്നത്.
സമാനമായ വിവാദങ്ങളാണ് പണ്ട് പാപ്പൻ എന്ന സിനിമ നിർമ്മിച്ച സമയത്ത് തനിക്ക് നേരിട്ടത് എന്നാണ് നിർമ്മാതാവ് പറയുന്നത്. നിരവധി ആളുകൾ സിനിമ കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂ ഇട്ടു എന്നാണ് താരം പറയുന്നത്. തെളിവിനായി ഇതിൻറെയൊക്കെ സ്ക്രീൻഷോട്ട് താരം നൽകിയിട്ടുണ്ട്. പക്ഷേ എന്നിരുന്നാലും നല്ല സിനിമകൾ എല്ലാം വിജയിക്കും എന്നതിന്റെ തെളിവാണ് മാളികപ്പുറം എന്ന സിനിമയുടെ മികച്ച വിജയം എന്നാണ് ഇദ്ദേഹം പറയുന്നത്.
നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ പോസ്റ്റിന് താഴെ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്. ഒരു സിനിമ ഇറങ്ങി കഴിഞ്ഞ് കുറഞ്ഞത് രണ്ടാഴ്ച കാലത്തേക്ക് എങ്കിലും സിനിമയുടെ റിവ്യൂ ഇടുവാൻ പാടില്ല എന്ന നിയമം സർക്കാർ കൊണ്ടുവരണമെന്നും സിനിമ എന്നു പറയുന്നത് ഒരുപാട് പേരുടെ വിയർപ്പും രക്തവുമാണ് എന്നൊക്കെയാണ് ഇപ്പോൾ ഇതിന് താഴെ കമൻറുകൾ ആയി വരുന്നത്. റാഫി മാത്തിറയുടെ വൈറലായി കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: