കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു മലയാള സിനിമയിൽ പുതിയൊരു സംഘടന പ്രഖ്യാപിച്ചത്. ആഷിക് അബു ആണ് ഇത് സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇദ്ദേഹം ഡിപ്ലോമാറ്റിക് ആയി ഇതിൻറെ തലപ്പൊന്നും ഒഴുകുന്ന തരത്തിൽ ആയിരുന്നു അഞ്ജലി മേനോനെയും ലിജോ ജോസ് പല്ലിശേരിയെയും പോലെ മലയാളികൾ എല്ലാവരും ബഹുമാനിക്കുന്ന രണ്ടാളെ തലപ്പത്തിച്ചത്. മട്ടാഞ്ചേരി മാഫിയ നേതൃത്വം നൽകുന്ന ഒരു സംഘടന അല്ല ഇത് എന്ന് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ആയിരിക്കണം ഒരുപക്ഷേ ആഷിക് അബൂ ഇത്തരത്തിൽ ഒരു മികച്ച തീരുമാനം എടുത്തത് എന്നാണ് വിമർശകർ പറയുന്നത്.
അതേസമയം ഇപ്പോൾ ആഷിക് അബുവിനെയും ഭാര്യയെയും അക്ഷരാർത്ഥത്തിൽ വെട്ടിൽ ആക്കി കൊണ്ടുള്ള ഒരു പ്രസ്താവനയാണ് ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഭാഗത്തുനിന്നും വന്നിരിക്കുന്നത് എന്നാണ് വിമർശകർ പറയുന്നത്. താൻ ഈ സംഘടനയുടെ ഭാഗമല്ല എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോൾ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇദ്ദേഹം ഈ കാര്യങ്ങൾ എല്ലാം തന്നെ അറിയിച്ചിരിക്കുന്നത്.
മലയാള സിനിമയിൽ പുതുതായി രൂപീകരിക്കുവാൻ ഉദ്ദേശിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ താൻ ഭാഗമല്ല എന്നാണ് ഇപ്പോൾ ലിജോ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ് എന്നും ഒന്നും തന്നെ അറിവോടെ അല്ല എന്നുമാണ് സംവിധായകൻ പറയുന്നതു. ക്രിയാത്മക ചലച്ചിത്ര സംവിധായക നിർമ്മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് താൻ യോജിക്കുന്നുണ്ട് എന്നും താരം കുറുപ്പിൽ കൂട്ടിച്ചേർക്കുന്നു.
ഇത്തരത്തിൽ ഒരു ആശയത്തെ സ്വാഗതം ചെയ്യുന്നു എന്നും ഇത്തരത്തിൽ ഒരു കൂട്ടായ്മയുടെ ഭാഗമാകുവാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക കുറിപ്പായി തന്നെ ഭാഗത്തുനിന്നും ഉണ്ടാകും എന്നുമാണ് ഇപ്പോൾ ലിജോ പറയുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ആഷിക് അബുവിനെ ലിജോ തേച്ചു എന്ന് പറഞ്ഞുകൊണ്ടു വരുന്നത്. മതേതര കേരളത്തിന് വലിയൊരു ഭീഷണി ആയിരിക്കും ലിജോയുടെ ഈ പ്രഖ്യാപനം എന്നാണ് മതേതര വിശ്വാസികൾ പറയുന്നത്. സംഘ പരിവാറിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുവാൻ മതേതര ചേരിയുടെ കൂട്ടായ്മ ഉണ്ടാവേണ്ടത് വളരെ അത്യന്താപേക്ഷിതമാണ് എന്നാണ് മതേതര വിശ്വാസികൾ പറയുന്നത്.