മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മുകേഷ്. ഒരു നടൻ എന്ന നിലയിൽ മാത്രമായിരുന്നു ഇത്രയും കാലം ഇദ്ദേഹത്തെ മലയാളികൾ അറിഞ്ഞിരുന്നത് എങ്കിൽ ഇപ്പോൾ ഒരു കഥ തീർന്ന രാഷ്ട്രീയക്കാരൻ കൂടിയാണ് ഇദ്ദേഹം. സിപിഎം എം എൽ എ കൂടിയാണ് ഇദ്ദേഹം. സംസ്കാരം കൊണ്ടും സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും ഒരു തനി കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ് ഇദ്ദേഹം എന്ന് ഇദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇദ്ദേഹത്തിനെതിരെ ഗുരുതര ലൈംഗികാരോപണങ്ങൾ വന്നിട്ടു കൂടി സിപിഎം നേതൃത്വം ഇദ്ദേഹത്തെ സംരക്ഷിക്കുവാൻ എടുത്ത തീരുമാനം.
മുകേഷ് രാജി വെക്കണം എന്ന ആവശ്യം ഇടത് ചേരികളിൽ നിന്നു പോലും ഉയരുന്നുണ്ട്. എന്നാൽ മുകേഷ് തൽക്കാലം രാജി വെക്കേണ്ട എന്നാണ് പാർട്ടി നൽകുന്ന നിർദ്ദേശം. ഇതിനിടയിൽ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരാടി. സമൂഹ മാധ്യമങ്ങളിൽ ആണ് ഇദ്ദേഹം ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്.
പൊതുവേ ഇടതു പക്ഷ ചായ്വുള്ള പശ്ചാത്തലത്തിൽ നിന്നുമാണ് ഹരീഷ് പേരാടി വരുന്നത് എങ്കിലും ഒരു സി പി എം അടിമയല്ല ഇദ്ദേഹം. പലപ്പോഴും പാർട്ടിയെ പോലും വിമർശിക്കുവാൻ ഇദ്ദേഹം ധൈര്യം കാണിച്ചിട്ടുണ്ട്. ഈ ലോകത്ത് അപൂർവ്വം ചില ആളുകൾക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണ് പാർട്ടിയെ വിമർശിക്കുക എന്നത്. ഇപ്പോൾ സ്വയം ട്രോളി കൊണ്ട് ആണ് ഹരീഷ് പേരാടി എത്തുന്നത്.
“മുകേഷ് വിഷയത്തിൽ ‘ഇറങ്ങിപ്പോടോ’ എന്നു ഉറക്കെ പറയാതെ വായിൽ പഴം കയറ്റി ഇരിക്കുന്ന ഹരീഷ് പേരടി, കഷ്ടം” – ഇതായിരുന്നു ഇദ്ദേഹം ഫേസ്ബുക്കിൽ എഴുതിയത്. തന്റെ ചിത്രവും ഇദ്ദേഹം ഇതിനൊപ്പം ചേർത്തിട്ടുണ്ട്. മുകേഷ് എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നടന്റെ ഈ പോസ്റ്റ്. അല്ല വിജയേട്ടാ, കടക്ക് പുറത്ത്-ൻ്റെ സമയം അതിക്രമിച്ചില്ലേ എന്നാണ് ഇദ്ദേഹം കുറിപ്പിൽ ചോദിക്കുന്നത്.