ദില്ലിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു അപർണ ബാലമുരളി, ബാലൻസ് ചെയ്യുവാനുള്ള ശ്രമം എന്ന് ഒരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി അപർണ ബാലമുരളി. ഇവർ ഇപ്പോൾ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച ഫോട്ടോ ആണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ദില്ലിയിൽ നടക്കുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് ഇവർ ഇപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തുക. കഴിഞ്ഞദിവസം ആയിരുന്നു രാജ്യത്തിൻറെ അഭിമാന ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനെഷ് ഫോഗട്ടി എന്നിവരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയത്.

ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു പോലീസ് ഇരുവരെയും ഇങ്ങനെ കൊണ്ടുപോയത്. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി തീർന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി ആളുകൾ എത്തിയിരുന്നു എങ്കിലും മലയാളി താരങ്ങൾ അധികവും ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. അതിനിടയിലാണ് ഇപ്പോൾ അപർണ ബാലമുരളിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്.

“നമ്മുടെ ചാമ്പ്യന്മാരെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നത് വളരെ ഹൃദയഭേദകമായ കാഴ്ചയാണ്” – ഇതായിരുന്നു താരം നടത്തിയ പ്രതികരണം. ലൈംഗികാതിക്രമം പരാതിയിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംപി ആണ് ബ്രിജ് ബുഷൻ ശരൺ സിംഗ്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആണ് ഗുസ്തി താരങ്ങൾ ഇപ്പോൾ സമരം ചെയ്തു കൊണ്ടിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത് ഗുസ്തി താരങ്ങളെ രാത്രിയായിരുന്നു വിട്ടയച്ചത്. ഭജ്രംഗ് പൂനിയ എന്ന താരത്തെ വൈകിയാണ് വിട്ടയച്ചത്. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ അപർണ ബാലമുരളിയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുകൊണ്ട് എത്തുന്നത്. അടുത്തിടെ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയിൽ അപർണ ബാലമുരളി പങ്കെടുത്തത് വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. ഇത് ബാലൻസ് ചെയ്യുവാൻ ആണോ ഇപ്പോൾ ഈ പോസ്റ്റ് നടത്തിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.