മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് നടി പൂജ. ജയ് ജയ് എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. നിരവധി ആരാധകരെ ആയിരുന്നു ഈ ഒരൊറ്റ സിനിമ കൊണ്ട് താരം സ്വന്തമാക്കിയത്. ഇതിനുശേഷം ഉള്ളം കേൾക്കുമേ, ജിത്തൻ, നാൻ കടവുൾ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിടിയും മുന്നിൽ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
വിവാഹശേഷം ആണ് താരം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുത്തത്. ഒരു ശ്രീലങ്കൻ വ്യവസായിയെ ആണ് താരം വിവാഹം ചെയ്തത്. ഇതിനുശേഷം ആയിരുന്നു താരം കരിയർ അവസാനിപ്പിച്ചത്. താരം പിന്നീട് ശ്രീലങ്കയിലെ കൊളംബോയിൽ സ്ഥിരതാമസം ആക്കുകയായിരുന്നു. ഇപ്പോൾ താരത്തിന് ഒരു പെൺകുട്ടി കൂടിയുണ്ട്. ഇപ്പോൾ നടിയുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
നടിയുടെ പഴയകാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ട് ആയിരുന്നു ഇവർ താരത്തെ ആഘോഷിച്ചത്. “ഒരിക്കൽ ഒരു ഭൂതം ഉണ്ടായിരുന്നു” എന്ന വിക്രം സിനിമയിലെ വരികൾ ഉപയോഗിച്ചാണ് ഇവർ നടിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അവർ ഒരു മികച്ച നടി ആയിരുന്നു എന്നും നാൻ കടവുൾ എന്ന സിനിമയിലെ അഭിനയത്തിന് അവർ ദേശീയ അവാർഡിന് പോലും അർഹ ആയിരുന്നു എന്നുമാണ് ഇപ്പോൾ നടിയുടെ ആരാധകർ പറയുന്നത്.
നടി എത്രയും പെട്ടെന്ന് തന്നെ സിനിമയിലേക്ക് തിരിച്ചു വരണം എന്നായിരുന്നു ആരാധകരുടെ അഭ്യർത്ഥന. ഇതിനോട് നടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു – എനിക്ക് ഇപ്പോൾ 44 വയസ്സായി പ്രായം. തിരിച്ചുവരണമെങ്കിൽ അമ്മായി വേഷത്തിലൂടെ മാത്രമേ അഭിനയിക്കാൻ സാധിക്കുകയുള്ളൂ. എന്തായാലും നടി പറഞ്ഞത് വളരെ ശരിയായ കാര്യമാണ് എന്നാണ് പറയപ്പെടുന്നത്. നടിമാർക്ക് പ്രായം വലിയ ഒരു പ്രശ്നമായിട്ടാണ് ഇന്ത്യൻ സിനിമ ഇൻഡസ്ട്രി കാണുന്നത് എന്നും 30 കഴിഞ്ഞാൽ അവർക്ക് നല്ല വേഷങ്ങൾ കൊടുക്കില്ല എന്നുമാണ് പ്രേക്ഷകർ പറയുന്നത്.