മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. അടുത്തിടെ ആയിരുന്നു ഇദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നായിരുന്നു പാർട്ടിയുടെ പേര്. അതേസമയം ഗോട്ട് എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെതായി സെപ്റ്റംബർ മാസം പുറത്തിറങ്ങാൻ ഇരിക്കുന്നത്. അതിനുശേഷം ഇദ്ദേഹം ഒരു സിനിമ കൂടി ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ സിനിമയായിരിക്കും ഇദ്ദേഹത്തിന്റെ കഴിയറിലെ അവസാനത്തെ സിനിമ എന്നാണ് പറയപ്പെടുന്നത്. അതിനുശേഷം ഇദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ആയിരിക്കും കടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞദിവസം ചെന്നൈയിൽ ഗോട്ട് സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ വെങ്കട്ട് പ്രഭു ഒരു പത്ര സമ്മേളനം നടത്തിയിരുന്നു. ഇതിൽ പ്രധാനമായും മാധ്യമങ്ങൾ ചോദിച്ചത് ഒരു ചോദ്യമായിരുന്നു. തമിഴിലെ ഒരു സൂപ്പർ താരത്തിന്റെ കാമിയോ റോൾ ഈ സിനിമയിൽ ഉണ്ടോ എന്നായിരുന്നു. നടൻ വിജയകാന്തിന്റെ ഒരു ഗസ്റ്റ് റോൾ ഈ സിനിമയിലുണ്ട് എന്ന് പറയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം വന്നത്. അന്തരിച്ച നടൻ വിജയകാന്തിന്റെ ഭാര്യ പ്രേമലത ഇതുമായി ബന്ധപ്പെട്ട് സൂചന നൽകുകയും ചെയ്തിരുന്നു.
അതേസമയം രാഷ്ട്രീയത്തിൽ ഒരു നിർണായക നീക്കവുമായി ദളപതി എത്തുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വിജയകാന്തിന്റെ കുടുംബത്തെ നേരിട്ട് സന്ദർശിച്ചിരിക്കുകയാണ് വിജയി. ഇതിൻറെ ചിത്രങ്ങൾ ഇപ്പോൾ ഓൺലൈനിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രവേശനം കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിജയിയുടെ ഈ സന്ദർശനത്തിന് വലിയ രാഷ്ട്രീയ സന്ദേശം കൂടി ഉണ്ട് എന്നാണ് പ്രേക്ഷകരും രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. എന്നാൽ ഇതൊരു പിന്നിലെ രാഷ്ട്രീയം ഒന്നും ഇല്ല എന്നും വിജയകാന്തിന്റെയും ദൃശ്യങ്ങൾ ഈ സിനിമയിൽ ഉൾപ്പെടുത്തുവാൻ സാധിച്ചതിന് നന്ദി പറയുവാൻ ആണ് താരവും സംവിധായകനും നിർമ്മാതാവും വിജയകാന്തിന്റെ വീട്ടിലെത്തി ഭാര്യയെയും മകളെയും കണ്ടത് എന്നാണ് പറയപ്പെടുന്നത്.
അതേസമയം എംഡിഎംകെ എന്ന ഒരു രാഷ്ട്രീയ പാർട്ടിയുണ്ടായിരുന്നു വിജയകാന്തിന്. അദ്ദേഹം തന്നെയായിരുന്നു അതിൻറെ ഓൾ ഇൻ ഓൾ. ആ പാർട്ടി ഇപ്പോൾ നാഥനില്ലാതെ കിടക്കുകയാണ്. വളരെ സജീവമായി തന്നെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച വ്യക്തികളിൽ ഒരാളായിരുന്നു വിജയകാന്ത്. എന്നാൽ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. എങ്കിലും യുവാക്കൾക്കിടയിലും സാധാരണ ആളുകൾക്കിടയിലും വലിയ രീതിയിലുള്ള റെസ്പെക്ട് നേടിയെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. ഈ പാർട്ടി ഇനി വിജയി ഏറ്റെടുത്തേക്കും എന്നും ഈ പാർട്ടിയിലെ അണികൾ വിജയ്യുടെ പാർട്ടിയിൽ ലയിച്ചേക്കും എന്നും ഇപ്പോൾ അഭിമുഖങ്ങൾ ഉണ്ട്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അത് പുതുമയുള്ള ഒരു കാര്യമായിരിക്കും.