ഇതാണോ യഥാര്‍ത്ഥ ബിഗ് ബോസ്; ജാസ്മിനും നിമിഷയും പങ്കുവെച്ച ഫോട്ടോ വൈറല്‍

ആരാധകര്‍ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . നിരവധി ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ഈ ഷോയ്ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. മലയാള നടന്‍ മോഹന്‍ലാലാണ് ഇതില്‍ അവതാരകന്‍ ആയി എത്തുന്നത്. ഇതുതന്നെയാണ് ഈ ഷോയുടെ ഹൈലൈറ്റ്. മറ്റൊരു പ്രത്യേകത എന്നുവച്ചാല്‍ ബിഗ് ബോസ് തന്നെ. ബിഗ് ബോസിനെ ശബ്ദത്തിലൂടെ മാത്രമേ പ്രേക്ഷകര്‍ക്ക് പരിചയമുള്ളൂ. നാലുവര്‍ഷത്തോളമായി പ്രേക്ഷകര്‍ക്കൊപ്പം തന്നെ ബിഗ് ബോസ് ഉണ്ടെങ്കിലും ആ വ്യക്തിയെ ഇതുവരെ പ്രേക്ഷകര്‍ നേരിട്ട് കണ്ടിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ ആ ശബ്ദത്തിന് ഉടമയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ജാസ്മിനും നിമിഷയും പങ്കുവെച്ച ചില ചിത്രങ്ങള്‍ കണ്ടാണ് ഇതാണോ ആ ശബ്ദത്തിന്റെ ഉടമ എന്ന് പ്രേക്ഷകര്‍ സംശയിച്ചു പോയത്. ദ ബിഗ് ബോസ് എന്ന് പറഞ്ഞുകൊണ്ടാണ് ഒരു തൊപ്പിക്കാരനൊപ്പമുള്ള ഫോട്ടോ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പാര്‍ട്ടിക്കിടെ പകര്‍ത്തി ഫോട്ടോയാണിത്. ഇതില്‍ രണ്ടുപേരും സിഗരറ്റ് വലിക്കുന്നതും കാണാം.

ജാസ്മിന്റെ ഫോട്ടോയും വീഡിയോയും വലിയൊരു തെളിവ് ആയിരിയ്ക്കണം എന്നില്ല. എന്നാല്‍ നിമിഷയും ഇതേ വ്യക്തിയ്ക്കൊപ്പം നിന്ന് എടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു. ദ വോയിസ് എന്നാണ് നിമിഷ എഴുതിയിരിയ്ക്കുന്നത്. ഇതോടെ കാര്യം ഏതാണ്ട് ഉറപ്പിയ്ക്കാം. ‘സോറി ബിഗ്ഗ് ബോസ് നിങ്ങളെ കുറേ തെറി വിളിച്ചിട്ടുണ്ട്’ എന്നാണ് ഈ ഫോട്ടോയ്ക്കൊപ്പം നിമിഷ എഴുതിയിരിയ്ക്കുന്നത്.


അതേസമയം മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ വിന്നര്‍ ആയി പ്രഖ്യാപിച്ചത് ദില്‍ഷാ പ്രസന്നനെയാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബിഗ്‌ബോസിന്റെ അവസാന ദിനം. ഇനി ബിഗ് ബോസ് 5 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.