1 വർഷം മുൻപാണ് ഫോൺ വാങ്ങിയത്, കുറച്ചു ദിവസങ്ങളായി അത്തരത്തിൽ ഒരു ലക്ഷണം കണ്ടിരുന്നു, ബാറ്ററി പതിവിലും കൂടുതൽ ചൂടാകുന്നുണ്ടായിരുന്നു – ഫോൺ പൊട്ടിത്തെറിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട ഏലിയാസ് പറയുന്നു, ഫോൺ മോഡൽ ഇതായിരുന്നു, ഈ മോഡൽ ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

കുറച്ചുനാളുകൾക്കു മുമ്പായിരുന്നു മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുകൊണ്ട് ഒരു ചെറിയ കുട്ടി മരിച്ചത്. കേരളം വളരെ ഞെട്ടലോടെ കേട്ട വാർത്തകളിൽ ഒന്നായിരുന്നു. കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം നടന്നു. 70 വയസ്സുള്ള വ്യക്തിയുടെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തൃശ്ശൂർ സ്വദേശി ഏലിയാസ് ആണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

രാവിലെ 9:30ന് ആയിരുന്നു സംഭവം നടക്കുന്നത്. ഇദ്ദേഹം ഹോട്ടലിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് പോക്കറ്റിൽ കിടന്നു പൊട്ടിത്തെറിക്കുകയായിരുന്നു. ഷർട്ടിൽ തീ പടരുകയും ചെയ്തുവെങ്കിലും അവിടെയുള്ള ഹോട്ടൽ ജീവനക്കാർ വെള്ളം ഒഴിച്ചു തീ അണച്ചു. രംഗങ്ങൾ എല്ലാം തന്നെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് കൊണ്ട് സംഭവത്തിന്റെ ഭീകരത മലയാളികൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു.

ഒരു വർഷം മുമ്പാണ് ഈ മൊബൈൽ ഫോൺ വാങ്ങിയത്. കേബിൾ ആയിരം രൂപയ്ക്ക് ആണ് ഈ ഫോൺ വാങ്ങിയത്. സാധാരണ ഫീച്ചർ ഫോൺ ആണ് ഇത്. ഫോൺ കേടായതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു എന്നാണ് ഏലിയാസ് പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചാർജ് കയറുന്നത് വളരെ പതുക്കെയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.

ബാറ്ററി പതിവിലും കൂടുതൽ ചൂടായിരുന്നു. ബാറ്ററി മാറ്റണമെന്ന് ആലോചിച്ചിരുന്നു എന്നും അതിനിടയിലാണ് പെട്ടെന്ന് ഫോൺ പൊട്ടിത്തെറിച്ചത് എന്നുമാണ് ഇദ്ദേഹം പറയുന്നത്. കഴിഞ്ഞ ഏപ്രിൽ 24 തീയതി ആയിരുന്നു മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന എട്ടു വയസ്സുകാരി പെൺകുട്ടി മരണപ്പെട്ടത്.