മലയാളികൾക്ക് ശ്രീ ഉമ്മൻചാണ്ടി എന്നു പറയുന്നത് മുൻ മുഖ്യമന്ത്രി മാത്രമല്ല. കേരളത്തിലെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം. എന്ത് ആവശ്യത്തിന് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അത്രത്തോളം ജനങ്ങളുമായി വളരെ എളിമയോടെ പെരുമാറിയിരുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. രണ്ടുതവണ ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി ആയിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇദ്ദേഹം രാഷ്ട്രീയം അത്ര സജീവമല്ല. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇപ്പോൾ ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തെ എം കെ രാഘവൻ എംപി സന്ദർശിച്ചിരിക്കുകയാണ്. കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി ആണ് എം കെ രാഘവൻ. ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം ഇപ്പോൾ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
“ബഹുമാന്യനായ ഉമ്മൻ ചാണ്ടി സാറിനെ ബാംഗ്ളൂരിൽ ഇന്ന് സന്ദർശിച്ചു. ചികിത്സക്ക് ശേഷം വിശ്രമിക്കുന്ന അദ്ദേഹം മുൻപത്തെതിനേക്കാൾ വളരെ ഉന്മേഷവാനാണ്. സംസാരിക്കുന്ന ശബ്ദത്തിലും സംസാരിക്കുന്ന കാര്യങ്ങളിലും പഴയ ഊര്‍ജവും ആവേശവും അങ്ങനെ തന്നെ ഉണ്ട്. പൂര്‍ണ്ണ ആരോഗ്യവാനായി കർമ്മപഥത്തിലേക്ക് മടങ്ങിയെത്തട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു” – എം കെ രാഘവൻ എംപിയുടെ വാക്കുകൾ ഇങ്ങനെ.
അതേസമയം വളരെ ക്ഷീണിതനായിട്ടാണ് ഉമ്മൻചാണ്ടിയെ ഈ ചിത്രങ്ങളിൽ കാണപ്പെടുന്നത്. മലയാളികൾക്ക് എല്ലാവർക്കും ഒരു ഞെട്ടലായി മാറിയിരിക്കുകയാണ് ഈ ചിത്രം. എത്രയും പെട്ടെന്ന് തന്നെ ഇദ്ദേഹം ആരോഗ്യവാനായി ചികിത്സ കഴിഞ്ഞു വരട്ടെ എന്നാണ് ഇപ്പോൾ മലയാളികൾ എല്ലാവരും ഒരുപോലെ പ്രാർത്ഥിക്കുന്നത്.