മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോജ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. രാഷ്ട്രീയത്തിലും വളരെ സജീവമാണ് ഇവർ. അടുത്തിടെ ഇവർ ഉൾപ്പെടെയുള്ള വൈഎസ്ആർ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. പവൻ കല്യാൺ എന്ന നടൻറെ പാർട്ടിയിലെ പ്രവർത്തകർ ആണ് ഇതിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിൻറെ പാർട്ടിയിലെ നൂറോളം പ്രവർത്തകരെ ആയിരുന്നു അറസ്റ്റ് ചെയ്തത്. ഇതിൽ ശക്തമായ പ്രതിഷേധം പവൻ കല്യാൺ രേഖപ്പെടുത്തുകയും ചെയ്തു.
ഇപ്പോൾ പ്രവർത്തകരെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇദ്ദേഹം രംഗത്തെത്തി കഴിഞ്ഞു. വിട്ടു കിട്ടിയില്ല എങ്കിൽ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തും എന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. ലോക്കൽ എയർപോർട്ടിൽ വെച്ചായിരുന്നു സംഭവം നടക്കുന്നത്. ഇദ്ദേഹത്തിൻറെ പാർട്ടി പ്രവർത്തകർ കുറച്ച് മന്ത്രിമാരെയും ആളുകളെയും ആക്രമിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പവൻ കല്യാണിന് ഞായറാഴ്ച പോലീസ് നോട്ടീസ് ഇഷ്യൂ ചെയ്തിരുന്നു.
കുറച്ച് ആളുകൾക്ക് ആക്രമണത്തിൽ പറ്റിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആർക്കൊക്കെയാണ് പരിക്കുപറ്റിയത് എന്ന് പറയാൻ പോലീസ് തയ്യാറായില്ല. ജനവാണി പ്രോഗ്രാമിൽ പങ്കെടുക്കുവാൻ വേണ്ടി പവൻ കല്യാൺ വിശാഖപട്ടണത്ത് അദ്ദേഹത്തെ ഹോട്ടൽ മുറിയിൽ തടഞ്ഞു വയ്ക്കുകയും ചെയ്തു പോലീസ്.
അതേസമയം സർക്കാറിനെ വിമർശിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ളവർ രംഗത്തെത്തി. “വിശാഖപട്ടണത്ത് പോലീസ് കാണിക്കുന്ന പ്രവർത്തി വളരെ നിർഭാഗ്യകരമാണ്. ജനസേനാ പാർട്ടിക്ക് എപ്പോഴും ആന്ധ്രപ്രദേശ് പോലീസിനോട് വലിയ ബഹുമാനം ഉണ്ട്. ഞങ്ങളുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് വാറൻറ് പോലും ഇല്ലാതെയായിരുന്നു” – താരം ട്വിറ്ററിൽ കുറിച്ചു. അതേസമയം ഉടൻ തന്നെ പ്രവർത്തകരെ വിട്ടയക്കണം എന്നും ഇല്ലെങ്കിൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കും എന്നുമുള്ള തരത്തിൽ ഇദ്ദേഹം ഒരു ട്വീറ്റ് കൂടി പങ്കുവെച്ചിട്ടുണ്ട്.