മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടി കഴിഞ്ഞ സിനിമ ആണ് 2018. 2018 വർഷത്തിൽ കേരളക്കര അഭിമുഖീകരിച്ച പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗംഭീര വിജയമാണ് ആദ്യവും മുതൽ ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പണം വാരി പടം എന്ന ബഹുമതി ചിത്രം സ്വന്തമാക്കി കഴിഞ്ഞു.
ജൂഡ് ആൻറണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് ചിത്രം. ഇപ്പോഴും ഹൗസ് ഫുൾ ഷോകൾ ആണ് സിനിമ കളിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിൽ സിനിമയുടെ ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സോണി ലിവ് പ്ലാറ്റ്ഫോം വഴി ആയിരിക്കും ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ജൂൺ ഏഴാം തീയതി മുതൽ ആയിരിക്കും സിനിമയുടെ പ്രദർശനം ആരംഭിക്കുന്നത്. അതേ സമയം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമയുടെ ഓൺലൈൻ റിലീസ് എന്തിനാണ് ഇത്രയും നേരത്തെ വെക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
പ്രധാനമായി രണ്ടു ഉത്തരങ്ങളാണ് ഉള്ളത്. ഒരുപക്ഷേ സിനിമയുടെ ഓൺലൈൻ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിച്ചത് ആയിരിക്കും. ഇതുമല്ലെങ്കിൽ സോണി ലിവ് പ്ലാറ്റ്ഫോം സിനിമ നേരത്തെ പ്രദർശിപ്പിക്കുവാൻ കുറച്ച് അധികം പൈസ കൊടുത്തു കാണും. എന്തായാലും സിനിമയുടെ നിർമാതാക്കൾക്ക് എല്ലാം തന്നെ കനത്ത ലാഭമാണ് ഇപ്പോൾ വന്നിരിക്കുന്നത് എന്നാണ് പ്രേക്ഷകർ എല്ലാവരും അനുമാനിക്കുന്നത്.