മലയാള സിനിമയിൽ കഴിഞ്ഞദിവസം ആയിരുന്നു ഒരു പുതിയ സംഘടന പ്രഖ്യാപിക്കപ്പെട്ടത്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന പേരിൽ ആയിരുന്നു പുതിയ സംഘടന രംഗത്ത് വന്നത്. ആഷിക് അബു ആണ് ഇതിന് നേതൃത്വം നൽകുന്നത് എന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ഭാര്യയും നേതൃസ്ഥാനത്ത് തന്നെയുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇത് കൂടാതെ സംവിധായകൻ ലിജോ ജോസ്, സംവിധായിക അഞ്ജലി മേനോൻ എന്നിവരും മുൻപന്തിയിൽ തന്നെയുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ ടോവിനോ തോമസ് നിലപാടുകൾ വ്യക്തമാക്കുകയാണ്.
പുതിയ സംഘടനയെ സ്വാഗതം ചെയ്യുന്നു എന്നും നിലവിൽ നടക്കുന്ന ചർച്ചകളുടെ ഭാഗമല്ല താൻ എന്നും പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് വളരെ നല്ല കാര്യമാണ് എന്നും മികച്ച മറ്റൊരു സംഘടനയാണ് എങ്കിൽ തീർച്ചയായും അതിന്റെ ഭാഗമാകും എന്നും തോമസ് കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. നിലവിൽ അമ്മ സംഘടനയുടെ ഭാഗമാണ് ടോവിനോ.
അതേസമയം ഇദ്ദേഹത്തിന്റെ ഓണം റിലീസ് ആയി എത്തിയ സിനിമയായിരുന്നു അജയന്റെ രണ്ടാമത്തെ മോഷണം. ഈ സിനിമയുടെ വ്യാജ പതിപ്പ് ഇപ്പോൾ ടെലിഗ്രാമിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം പബ്ലിക് പ്ലേസിൽ വച്ച് ഒരാൾ ഇത് ഫോണിൽ കാണുന്ന വീഡിയോ ലീക്കായിരുന്നു. സിനിമാ വിഷയത്തെ ആകെ ബാധിക്കുന്ന ഒരു വിഷയമാണ് എന്നും പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയമുണ്ട് എന്നുമായിരുന്നു ടോവിനോ തോമസ് പ്രതികരിച്ചത്. വ്യാജ പതിപ്പ് ഇറങ്ങിയതിൽ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സിനിമയുടെ നിർമാതാക്കൾ എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അതേസമയം അജയന്റെ രണ്ടാമത്തെ മോഷണം എന്ന സിനിമയ്ക്ക് വളരെ മികച്ച റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകൻ ജിതിൻ ലാൽ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒരുപാട് വർഷങ്ങളാണ് ഇദ്ദേഹം ഈ ഒരു സിനിമയ്ക്ക് വേണ്ടി മാത്രം മാറ്റി വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തൻറെ സിനിമയ്ക്ക് ഇത്തരത്തിൽ സംഭവിക്കുന്നതിൽ ഏറെ ദുഃഖിതനാണ് സംവിധായകൻ. എന്നാൽ നല്ല സിനിമകൾ തിയറ്ററിൽ എന്തായാലും കളിക്കും എന്നും എത്രയൊക്കെ വ്യാജ പതിപ്പുകൾ ഇറങ്ങിയാലും സിനിമയുടെ തീയേറ്റർ ഓട്ടത്തെ അത് ബാധിക്കില്ല എന്നുമാണ് വലിയൊരു വിഭാഗം ആളുകളും ഇപ്പോൾ അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്തെത്തുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.