വിശേഷ വാർത്തയുമായി ടോവിനോ തോമസ്, ഇത്ര പെട്ടെന്ന് ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ല എന്ന് മലയാളികൾ, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്ന് ആണ് ഇദ്ദേഹം വരുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹം അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ മിനിമം ഗ്യാരണ്ടി ഉള്ളത് ആയിരിക്കും. ധൈര്യമായി ഇദ്ദേഹത്തിൻറെ സിനിമകൾക്ക് ടിക്കറ്റ് എടുക്കാം എന്നാണ് പ്രേക്ഷകർ എല്ലാവരും തന്നെ പറയുന്നത്.

അതേസമയം ഇദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത് ഡിയർ ഫ്രണ്ട് എന്ന സിനിമയിൽ ആയിരുന്നു. നടൻ വിനീത് കുമാർ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത് എന്ന പ്രത്യേകതയും ഉണ്ട്. ചിത്രം തീയേറ്ററിൽ ഒരു ശരാശരി വിജയം മാത്രമായിരുന്നു. ഇപ്പോൾ സിനിമയുടെ ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 10 വഴി ആയിരിക്കും സിനിമ വഴി റിലീസ് ചെയ്യുന്നത്.

അതേസമയം കൃത്യം ഒരു മാസം മുൻപ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ദർശന രാജേന്ദ്രൻ ആണ് സിനിമയിലെ നായികയായി എത്തുന്നത്. അതേസമയം അർജുൻ ലാലാണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് സിനിമയിൽ.

Web

അയാൾ ഞാനല്ല എന്ന സിനിമയാണ് വിനീത് കുമാർ ഇതിനു മുൻപ് സംവിധാനം ചെയ്തത്. ഇതിനുശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഡിയർ ഫ്രണ്ട് എന്ന പ്രത്യേകതയും ഉണ്ട്. അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. ഷൈജു ഖാലിദ് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അതേസമയം ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവരാണ് സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. എന്തായാലും ഈ സിനിമയുടെ ഓൺലൈൻ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ എല്ലാവരും തന്നെ ഇപ്പോൾ.