മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രീതി സിൻ്റ. ബോളിവുഡ് സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരുകാലത്ത് ഹിന്ദി സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. ഇപ്പോൾ ഇവർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇവർ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
താൻ എവിടെയെങ്കിലും പോവുകയാണ് എങ്കിൽ ബാത്റൂമിന്റെ വൃത്തി ആയിരിക്കും ആദ്യം പരിശോധിച്ചു ഉറപ്പുവരുത്തുക എന്നാണ് ഇവർ പറയുന്നത്. മുൻപും പലതവണ ഇവർ അഭിമുഖങ്ങളിൽ ഇത് പറഞ്ഞിട്ടുണ്ട്. ഹോട്ടൽ റൂമുകളിൽ താമസിക്കേണ്ടി വരുന്ന സമയത്ത് ആദ്യം തന്നെ ഇതാണ് ശ്രദ്ധിക്കുക എന്നാണ് പ്രീതി പറയുന്നത്. ഉപയോഗത്തിന് മുൻപും ശേഷവും ബാത്റൂം വൃത്തിയായിരിക്കണം എന്നത് തനിക്ക് നിർബന്ധമാണ് എന്നും ഇവർ കൂട്ടിച്ചേർത്തു.
അതേ സമയം ഇത് ഒരു പ്രത്യേകതരം മാനസികാവസ്ഥയാണ് എന്നും ഒബ്സസീവ് കമ്പൽസീവ് ഡിസോഡർ എന്നാണ് ഇതിന്റെ പേര് എന്നുമാണ് താരം പറയുന്നത്. ഒസിഡി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അതായത് ചില കാര്യങ്ങൾ ചില പ്രത്യേക രീതിയിൽ തന്നെ ആയിരിക്കണം എന്ന് ചില ആളുകൾക്ക് ചില തീരുമാനം ഉണ്ടാവും. അതില്ലെങ്കിൽ അവർ വലിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ആയിരിക്കും അനുഭവിക്കുന്നത്.
അതേസമയം ഇതൊക്കെ പണക്കാർക്ക് മാത്രമുള്ള രോഗങ്ങളാണ് എന്നും ചെറുപ്പം മുതൽ തന്നെ വലിയ ആഡംബരത്തിൽ ജീവിച്ചതുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത് എന്നും സാധാരണക്കാർക്ക് ഒന്നും ഇങ്ങനത്തെ പ്രശ്നങ്ങൾ ഇല്ല എന്നും ഒരുതവണ ഇന്ത്യൻ റെയിൽവേയുടെ സൂപ്പർ കോച്ചിൽ പോയാൽ നിങ്ങളുടെ കൂടെ ഈ അസുഖം എല്ലാം പമ്പ കടക്കും എന്നുമാണ് മലയാളികൾ ഇപ്പോൾ പറയുന്നത്. അതേസമയം ഇപ്പോൾ ബിസിനസ് മേഖലയിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐപിഎൽ ടീം ആയിട്ടുള്ള പഞ്ചാബ് കിംഗ്സ് 11 ടീമിൻറെ സഹ ഉടമ കൂടിയാണ് ഇവർ.