തെന്നിന്ത്യയിലെ മോശം സംവിധായകനൊപ്പം അടുത്ത സിനിമ പ്രഖ്യാപിച്ചു സൂര്യ, ഇതോടെ സൂര്യ ഫീൽഡ് ഔട്ടായി എന്നു പ്രേക്ഷകർ, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂര്യ. ഒരുകാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു സൂര്യ. തമിഴിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ കൂടിയായിരുന്നു ഇദ്ദേഹം. ഇദ്ദേഹം അഭിനയിക്കുന്നത് എല്ലാം മിനിമം ക്വാളിറ്റി ഉള്ള സിനിമകൾ ആയിരിക്കും. എന്നാൽ ഇടയ്ക്ക് ഇദ്ദേഹം കൊമോഷൻ സിനിമകളുടെ പിന്നാലെ പോയി. അങ്ങനെ കരിയറിൽ വലിയ ഒരു ഇടിവ് വരികയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അതേസമയം ഇപ്പോൾ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരാണ് സിനിമയുടെ സംവിധായകൻ എന്നറിയുമോ? തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മോശം സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം.

സിരുത്തൈ എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. പിന്നീട് അജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വീരം എന്ന സിനിമയും ഇദ്ദേഹം സംവിധാനം. അതിനുശേഷം വേതാളം എന്ന സിനിമയും ഇദ്ദേഹം സംവിധാനം ചെയ്യുകയായിരുന്നു. ഇതിനുശേഷമായിരുന്നു ഇദ്ദേഹം വിവേകം എന്ന സിനിമ സംവിധാനം ചെയ്തത്. ഇതിനുശേഷമായിരുന്നു ഇദ്ദേഹം വിശ്വാസം എന്ന സിനിമ സംവിധാനം ചെയ്തത്.

ഈ സിനിമകൾ എല്ലാം തന്നെ കൊമേർഷ്യൽ വിജയങ്ങൾ ആയിരുന്നു എങ്കിലും മോശം സിനിമകൾ ആണ് എന്ന് പറയാതെ വയ്യ. ശിവ അടുത്തതായി സംവിധാനം ചെയ്ത ചിത്രമായിരുന്നു രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അണ്ണാത്തെ. ചിത്രം ഒരു ബോക്സ് ഓഫീസ് ദുരന്തം ആയിരുന്നു. സൂര്യ 39 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. അതേസമയം പൂജാ ഹെഗ്ഡെ ആണ് സിനിമയിൽ നായികയായി എത്തുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.