മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയം രവി. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ധാരാളം സിനിമകൾ കേരളത്തിലും വലിയ വിജയമായിരുന്നു. കോമഡിക്ക് പ്രാധാന്യം നൽകുന്ന സിനിമകളിലാണ് ഇദ്ദേഹം അധികവും പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇദ്ദേഹത്തിൻറെ തലവര തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു തനി ഒരുവൻ എന്നത്.
ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഇദ്ദേഹത്തിൻറെ സഹോദരൻ മോഹൻ രാജ ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചത്. തമിഴ് സിനിമയിലെ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി ഇത് എപ്പോഴും മുന്നിൽ തന്നെ ഉണ്ടാകും.
അതേസമയം രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇദ്ദേഹം വിവാഹമോചനം പ്രഖ്യാപിച്ചത്. ഇത് വലിയ രീതിയിലുള്ള ഞെട്ടൽ ആണ് ഉണ്ടാക്കിയത്. ഇദ്ദേഹവും ഭാര്യയും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ട് എന്ന് നേരത്തെ തന്നെ ഗോസിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ആരും അതൊന്നും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇവരുടെ വേർപിരിയൽ ഇപ്പോൾ എല്ലാവർക്കും ഞെട്ടൽ ആണ് നൽകിയത്.
എന്തായാലും ഇദ്ദേഹത്തിൻറെ അവസാനം പുറത്തിറങ്ങിയ സൈറ എന്ന സിനിമ വലിയ പരാജയമായിരുന്നു. അതിനിടയിൽ ഇപ്പോൾ ഇദ്ദേഹം പുതിയ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. കോമഡിക്കു പ്രാധാന്യം നൽകിയുള്ള ഒരു സിനിമയിൽ ആയിരിക്കും ഇദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. എം രാജേഷ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി സിനിമയുടെ ഓഡിയോയും ടീസറും പുറത്തുവരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം ഇദ്ദേഹം അടുത്തിടെയായി ചെയ്ത സിനിമകൾ എല്ലാം ആക്ഷന് പ്രാധാന്യമുള്ള സിനിമകൾ ആയിരുന്നു എങ്കിലും അതെല്ലാം തന്നെ ബോക്സ് ഓഫീസിൽ എത്തുന്ന നിലയിൽ തകർന്നടിയുകയായിരുന്നു. ഒരുപക്ഷേ ഈ ഒരു കാരണം കൊണ്ടായിരിക്കണം ഇദ്ദേഹം പഴയ കോമഡി ട്രാക്കിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചത്. മാത്രമല്ല തനി ഒരുവൻ 2 എന്ന സിനിമ വരാനിരിക്കുകയാണ്. ഇതോടെ ഇദ്ദേഹത്തിൻറെ കരിയർ വീണ്ടും മാറും എന്ന് ഏകദേശം ഉറപ്പാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കും ഇപ്പോൾ റിസ്ക് ഒന്നും എടുക്കേണ്ട എന്ന് കരുതി കോമഡി ട്രാക്കിലേക്ക് തിരികെ പോകാൻ ഇദ്ദേഹം തീരുമാനിച്ചത്.