നടനും എംഎൽഎയും ആയിട്ടുള്ള മുകേഷിനെതിരെ ഇപ്പോൾ വീണ്ടും കേസ് വന്നിരിക്കുകയാണ്. തൃശ്ശൂരിലെ വടക്കാഞ്ചേരിയിൽ ആണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കാഞ്ചേരിക്ക് അടുത്തുള്ള ഹോട്ടലിൽ വച്ച് മുകേഷ് തന്നോട് അപമര്യാതയായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയിൽ ഇപ്പോൾ പോലീസ് കേസ് എടുത്തിട്ടുണ്ട്.
പരാതിയിൽ പറയുന്ന സംഭവങ്ങൾ നടക്കുന്നത് 2011 വർഷത്തിലാണ്. അതായത് ഏകദേശം 13 വർഷങ്ങൾക്ക് മുൻപ്. ഭാരതീയ ന്യായസംഹിത 354, 294 ബി വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മൂന്നുവർഷം വരെ ശിക്ഷ ലഭിക്കുവാവുന്ന ഒരു കുറ്റമാണ് ഇത്. കേസിൽ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം കേസിന്റെ തുടർനടപടികൾ എന്തൊക്കെയായിരിക്കണം എന്ന് ആലോചിച്ച ശേഷം ആയിരിക്കും സ്വീകരിക്കുക എന്നാണ് ഈ വിഷയത്തിൽ പോലീസ് പ്രതികരിച്ചത്.
അതേസമയം മുകേഷിന്റെ മുൻകൂർ ജാമ്യ അപേക്ഷക്കെതിരെ പോലീസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. മുകേഷിന് ജാമ്യം നൽകരുത് എന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോളനിയിൽ നാളെ സത്യവാങ്മൂലം സമർപ്പിക്കും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട് എന്നുമാണ് പോലീസ് പറയപ്പെടുന്നത്.
അതേസമയം മുകേഷിനെതിരെ ഉയർന്നിരിക്കുന്നത് ബലാൽസംഗം കുറ്റമാണ്. വ്യക്തമായ അന്വേഷണം വേണം എന്നാണ് ഇപ്പോൾ എസ് ഐ ടി അറിയിച്ചിരിക്കുന്നത്. മോശം പെരുമാറ്റം പരാതിയിൽ അഡ്വക്കേറ്റ് ചന്ദ്രശേഖരനും ജാമ്യം നൽകരുത് എന്നാണ് സത്യവാങ്മൂലം നൽകുവാനുള്ള നിലപാടിലാണ് പോലീസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായി നിലവിലുള്ളത്. എന്തായാലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താം എന്ന പ്രതീക്ഷയിൽ ആയിരുന്നു ഇടതുമുന്നണി സർക്കാർ എന്നും എന്നാൽ റിപ്പോർട്ട് പുറത്തുവന്നതോടെ പുലിവാൽ പിടിക്കുന്നത് മുഴുവൻ ഇടതുപക്ഷ സ്വഭാവമുള്ള സിനിമക്കാർ ആണ് എന്നത് ഇടതുപക്ഷ സർക്കാരിനെ അപ്രതീക്ഷിതമായ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.