കോംപാക്റ്റ് SUV കളിലെ ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ച് ആണ് ജൂൺ 30ന് നടക്കാൻ ഇരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി-സുസുകി വിറ്റാര ബ്രെസ യുടെതാണിത്. വാഹനപ്രേമികൾ എല്ലാംതന്നെ വൻ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിരവധി മാറ്റങ്ങൾ ഓടുകൂടി വിപണിയിലെത്തുന്ന ബ്രെസയുടെ ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നിരുന്നാലും ഡീലർമാർക്കായുള്ള വാഹനത്തിൻറെ അനൗദ്യോഗിക ബുക്കിംഗ് തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിലുള്ള ഉള്ള ചില കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഈ പുതിയ വാഹനം വിപണിയിലേക്ക് എത്തുന്നത്. വിറ്റാര ബ്രസ്സ എന്നുള്ള പേരുമാറ്റി മാറ്റി ബ്രെസ്സ എന്നുമാത്രം ആക്കാനാണ് പുതിയ തീരുമാനം.
മുൻപുള്ള ഘടകങ്ങൾ അതേപടി നിലനിർത്തിക്കൊണ്ട് ചെറിയ ചില മാറ്റങ്ങളുമായി വിപണിയിൽ ഇറക്കുമ്പോൾ മാരുതി സുസുക്കി ലക്ഷ്യംവയ്ക്കുന്നത് 2016 അവർക്ക് കിട്ടിയ വിൽപനവിജയം തന്നെയാണ്. 2020 ജനുവരിയിൽ 5 ലക്ഷം വിൽപ്പന നാഴികക്കല്ലും 2021 നവംബറിൽ 7 ലക്ഷം വിൽപ്പന നാഴികക്കല്ലും വിറ്റാര ബ്രെസ മറികടന്നിരുന്നു. ഡീസൽ മാത്രമുള്ള മോഡലിൽ നിന്ന് പെട്രോൾ വാരിയൻ്റിലേക്ക് മാറിയത് 2020 ലായിരുന്നു. ഇതേതുടർന്ന് മികച്ച രീതിയിൽ വിപണി കീഴടക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു. 2020 21 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം യൂണിറ്റ് ബ്രസ ആണ് മാരുതി സുസുക്കിക്ക് വിറ്റഴിക്കാൻ കഴിഞ്ഞത്. എങ്കിലും സെഗ്മെന്റിലെത്തിയ ആധുനിക എതിരാളികൾക്കിടയിൽ ബ്രെസ അൽപം പിന്നോട്ടു പോയത് ഒരു പോരായ്മ തന്നെയാണ്.
കോംപാക്ട് എസ് യു വി രംഗത്ത് ബ്രസ്സക്കൊപ്പം കിടപിടിക്കാനായി കിയ സോനെറ്റും ഹ്യുണ്ടായി വെന്യുവും വിപണിയിലുണ്ട്. ഇവയോടൊപ്പം മത്സരിക്കുവാൻ പുതിയ മാറ്റങ്ങൾ വരുത്തിയ നെക്സ്റ്റ് ജനറേഷൻ ബ്രസ്സക്ക് കഴിയുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു. ബ്രസ്സക്ക് മുന്നേ തന്നെ പുതിയ മാറ്റങ്ങളുമായി ഹ്യുണ്ടായി വെന്യു മാർക്കറ്റിൽ എത്തുമെന്നാണ് പറയുന്നത്. അതുമാത്രമല്ല ഇപ്പോൾ വിപണി കീഴ്പെടുത്തികൊണ്ടിരിക്കുന്ന ടാറ്റയുടെ നെക്സോനുമായും ബ്രസ്സക്കു മത്സരിക്കേണ്ടി ഇരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം എസ് യു വി വിഭാഗത്തിൽ ഹ്യുണ്ടായി ക്രീറ്റയെക്കാളും വിൽപ്പന ഉണ്ടാക്കിയതിൻ്റെ നേട്ടത്തിലാണ് ടാറ്റ നെക്സോൺ.
നിലവിലെ എസ്യുവിയുടെ ഗ്ലോബൽ-സി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പുതിയ മാരുതി ബ്രെസയ്ക്ക് പുറത്തും അകത്തും കാര്യമായ പരിഷ്ക്കാരങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കൂടാതെ അധിക സാങ്കേതികവിദ്യയും സവിശേഷതകളും കൂടുതൽ ഇന്ധനക്ഷമതയുള്ള ഡ്യുവൽ ജെറ്റ് കെ-സീരീസ് എഞ്ചിനും കൂടിയെത്തുമ്പോൾ കോംപാക്ട് എസ്യുവി വേറെ ഒരു അനുഭവമായിരിക്കും. ഒരു സൺറൈസും കൂടിയുണ്ടെങ്കിൽ ഇതിൽ ബ്രസ്സ മറ്റൊരു തലത്തിലേക്ക് തന്നെ എത്തിപ്പെടും എന്നത് നിസ്സംശയം പറയാം.