ഐശ്വര്യയുടെ ഏറ്റവും പുതിയ വീഡിയോ കണ്ടു കരഞ്ഞു മലയാളികൾ, ദയവു ചെയ്തു ഞങ്ങളെ വിട്ടുപോകരുതേ എന്ന് മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഐശ്വര്യ റാംസെ. ഈ പേര് കേട്ടാൽ ആരാണ് താരമെന്ന് നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവില്ല. എങ്കിലും ഏഷ്യാനെറ്റിലെ മൗനരാഗം എന്ന പരമ്പരയിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഇവർ എന്നുപറഞ്ഞാൽ നിങ്ങൾക്ക് ഇവരെ പെട്ടെന്ന് മനസ്സിലാകും. കാരണം മലയാളികൾക്ക് അത്രത്തോളം പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗവും അതിലെ കഥാപാത്രങ്ങളും എല്ലാം തന്നെ.

ഐശ്വര്യ സത്യത്തിൽ ഒരു തമിഴ്നാട് സ്വദേശിയാണ് എന്നതാണ് വസ്തുത. പക്ഷേ പലർക്കും ഈ സത്യം അറിയില്ല. കാരണം അത്രത്തോളം മലയാളത്തനിമയുള്ള ഒരു മുഖമാണ് ഇവർക്ക് ഉള്ളത്. ഐശ്വര്യ മാത്രമല്ല ഈ പരമ്പരയിലെ മിക്ക കഥാപാത്രങ്ങളും തമിഴ്നാട് സ്വദേശികളാണ്. പരമ്പരയിലേക്ക് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളിൽ ഒരാൾ ആയിട്ടുള്ള നലീഫ്, ശ്രീ ശ്വേതാ മഹാലക്ഷ്മി എന്നിവരും തമിഴ്നാട് സ്വദേശികൾ തന്നെയാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഐശ്വര്യ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടി പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. വീഡിയോ കണ്ടതോടെ നടിയുടെ ആരാധകർ എല്ലാംതന്നെ കരയുകയാണ്.

പുതിയ പ്രോജക്ട് ചെയ്യാൻ പോകുന്ന കാര്യമാണ് ഐശ്വര്യ അറിയിച്ചിരിക്കുന്നത്. തമിഴിലാണ് താരം ഈ പുതിയ പ്രോജക്ട് ചെയ്യുന്നത്. അപ്പോൾ ഇനി മൗനരാഗം എന്ന പരമ്പരയിലേക്ക് ഉണ്ടാവില്ല അല്ലേ എന്നാണ് മലയാളികൾ ചോദിക്കുന്നത്. എന്തായാലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ വന്നിട്ടില്ല. ദയവുചെയ്ത് മൗനരാഗം എന്ന പരമ്പര വിട്ടുപോകരുത് എന്നാണ് ഐശ്വര്യയുടെ ആരാധകർ താരത്തോട് അഭ്യർത്ഥിക്കുന്നത്.

 

View this post on Instagram

 

A post shared by Aishwarya-ramsai (@aishwaryaramsai)