എൻസിഇആർടി പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് ടെക്സ്റ്റ് ബുക്കിലെ ചില ഭാഗങ്ങളാണ് ഇപ്പോൾ നീക്കം ചെയ്തതായി വാർത്തകൾ പുറത്തുവരുന്നത്. രാമജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. മൂന്ന് സ്ഥലങ്ങളിൽ ആയിട്ടാണ് പ്രധാനമായി മാറ്റങ്ങൾ വന്നിരിക്കുന്നത്. അടുത്തമാസം മുതൽ അപ്ഡേറ്റ് ചെയ്ത ടെക്സ്റ്റ് ബുക്ക് പുറത്തിറങ്ങും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അടുത്ത അധ്യായന വർഷം മുതൽ ആയിരിക്കും അപ്ഡേറ്റ് ചെയ്ത പാഠഭാഗങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്. സിബിഎസ്ഇക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എൻസിഇആർടി നൽകുകയും ചെയ്തു.
ഏകദേശം നാല് കോടി വിദ്യാർഥികളാണ് പ്രതിവർഷം എൻസിഇആർടി സിലബസ് പിന്തുടരുന്നത്. “സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം” എന്ന പാഠഭാഗത്തിൽ ആണ് പ്രസക്ത വരികൾ വന്നിരുന്നത്. ഈ പാഠഭാഗത്തിൽ ആണ് രാമജന്മഭൂമി വിഷയവുമായി ബന്ധപ്പെട്ട പ്രസക്തഭാഗങ്ങൾ വരുന്നത്.
ബാബരി മസ്ജിദ് പൊളിക്കുവാൻ ആളുകൾ സംഘടിച്ചത്, ബാബരി മസ്ജിദ് പൊളിച്ചത്, തുടർന്നുണ്ടായ സംഭവം വിഹാസങ്ങൾ, ബിജെപി ഭരണസംസ്ഥാനങ്ങളിൽ പ്രസിഡണ്ട് റൂമിൽ വന്നത്, തുടർന്നുണ്ടായ വർഗീയ കലാപങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രസക്തഭാഗങ്ങൾ ആണ് നീക്കം ചെയ്തത്. അതേസമയം നിരവധി ആളുകൾ ആണ് ഈ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചരിത്രം മാറ്റി എഴുതുവാനുള്ള ബിജെപിയുടെ കൂടെ നീക്കത്തിന്റെ ഭാഗമാണ് ഈ പദ്ധതി എന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.
നവംബർ ഒമ്പതാം തീയതി രാമജന്മഭൂമി വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച അവസാന വിധിയെക്കുറിച്ചും പുതിയ ഭാഗത്തിൽ പരാമർശം ഉണ്ട്. അതേസമയം പഴയ ഭാഗത്തിൽ ബാബരി മസ്ജിദ് എന്ന പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതൽ വിശദീകരിച്ചത് എങ്കിൽ അപ്ഡേറ്റ് ചെയ്ത ഭാഗത്തിൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആണ് കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്.