മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മണിയൻപിള്ള രാജു. രാജു എന്നാണ് ഇദ്ദേഹത്തിൻറെ യഥാർത്ഥ പേര്. ഇദ്ദേഹത്തിന് ബ്രേക്ക് ത്രൂ ആയ സിനിമയാണ് മണിയൻപിള്ള അഥവാ മണിയൻപിള്ള. ഈ സിനിമയിൽ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് മണിയൻപിള്ള എന്നത്. പിന്നീട് ഈ പേര് ഇദ്ദേഹം സ്വന്തം പേരായി ഉപയോഗിക്കുകയായിരുന്നു. പലർക്കും അറിഞ്ഞുകൂടാത്ത ഒരു കഥയാണ് ഇത്.
ഇദ്ദേഹത്തിൻറെ മകനാണ് നിരഞ്ജ് മണിയൻപിള്ള രാജു. സിനിമയിൽ അത്ര സജീവമല്ല ഇദ്ദേഹം എങ്കിലും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം. സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയിലാണ് ഇദ്ദേഹം അഭിനയിക്കുന്നത്. വിവാഹ ആവാഹനം എന്നാണ് സിനിമയുടെ പേര്. ചിത്രം ഉടൻതന്നെ പ്രദർശനത്തിന് എത്തും എന്നാണ് അറിയാൻ സാധിക്കുന്നത്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. നിതാര എന്ന പുതുമുഖ നായിക ആണ് സിനിമയിൽ നായികയായി എത്തുന്നത്. പ്രശാന്ത് അലക്സാണ്ടർ, സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ തുടങ്ങിയ വലിയൊരു താരം തന്നെയുണ്ട് സിനിമയിൽ. സാജൻ ഇതിനു മുൻപ് ഒരുക്കിയ ചിത്രമായിരുന്നു ഒരു മുറൈ വന്ത് പാർത്തായ. നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ സിനിമയുടെ റിലീസിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
മലയാള സിനിമയിൽ പുതിയൊരു താരോദയം കൂടി ഈ സിനിമയിലൂടെ കാണാൻ സാധിക്കും എന്നാണ് പ്രേക്ഷകർ കരുതുന്നത്. വിഷ്ണു പ്രഭാകർ ആണ് സിനിമയുടെ ചായഗ്രഹണം നിർവഹിക്കുന്നത്. അഭിലാഷ് അർജുനൻ ആണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ. രാഹുൽ ആർ ഗോവിന്ദ ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. അതേസമയം വിനു തോമസ് ആണ് സിനിമയുടെ ബാഗ്രൗണ്ട് മ്യൂസിക് ഒരുക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.