വിജയ് ദേവരകൊണ്ടയെ കേന്ദ്ര കഥാപാത്രമാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗര്‍ തിയേറ്ററില്‍ കൂപ്പുകുത്തുകയാണ്. റിലീസിന് മുന്‍പ് വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചത് എന്നാല്‍ പ്രേക്ഷകര്‍ ചിത്രത്തെ പൂര്‍ണ്ണമായും കൈവിട്ടു. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരുന്നു ലൈഗര്‍ എത്തിയത്. ബോളിവുഡ് നടി അനന്യ പാണ്ഡെയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്.
ഇപ്പോളിതാ, ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുരി ജഗന്നാഥ് – വിജയ് ദേവരകൊണ്ട ടീമിന്റെ അടുത്ത ചിത്രം നിര്‍ത്തിവെച്ചെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ‘ജന ഗണ മന’ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍ത്തിവെച്ചെന്നാണ് വിവരം. ലൈഗര്‍ നേരിട്ട പരാജയമാണ് ഈ തീരുമാനമെടുക്കാനുള്ള കാരണം. ലൈഗര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വലിയ ബജറ്റില്‍ മറ്റൊരു സിനിമ ചിത്രീകരിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് അണിയറക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുരി ജഗന്നാഥിനൊപ്പമുള്ള പുതിയ സിനിമയില്‍ നിന്ന് വിജയ് ദേവരകൊണ്ടയോട് പിന്മാറാന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
പുരി ജഗന്നാഥ് തന്നെയാണ് ‘ജന ഗണ മന’ എന്ന ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ചാര്‍മ്മി കൗര്‍, വംശി പൈഡിപ്പള്ളി പ്രൊഡ്യൂസര്‍ ശ്രീകര സ്റ്റുഡിയോ, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടര്‍ സിങ്ക റാവു എന്നിവരാണ് ഇത് നിര്‍മ്മിക്കുന്നത്.