മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്നേഹ ശ്രീകുമാർ. സിനിമ ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മറിമായം എന്ന പരിപാടിയിൽ ഇവർ രണ്ടുപേരും ഉണ്ടായിരുന്നു. കുറച്ചു വർഷങ്ങൾക്കുമുണ്ടായിരുന്നു ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. വിവാഹശേഷവും സ്നേഹ അഭിനയ മേഖലയിൽ വളരെ സജീവമായി തന്നെ തുടരുകയായിരുന്നു.
കുറച്ചുനാളുകൾക്കുമുണ്ടായിരുന്നു ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്. ഗർഭിണിയായ സമയത്ത് പോലും സ്നേഹ അഭിനയരംഗത്ത് സജീവമായിരുന്നു. കേദാർ എന്നാണ് മകൻറെ പേര്. മകൻ ഇതിനോടകം ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം വീഡിയോ രൂപത്തിൽ സമൂഹം മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ മറ്റൊരു സന്തോഷം അറിയിച്ചുകൊണ്ട് എത്തുകയാണ് താരം.
ഇവരുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി വന്നിരിക്കുകയാണ്. ഒരു കാർ ആണ് ഇവർ ഇപ്പോൾ വാങ്ങിയിരിക്കുന്നത്. ശ്രീക്ക് ഷൂട്ടിന് പോകാൻ ഉള്ളതുകൊണ്ട് ഞങ്ങളുടെ കൂടെ വരാൻ പറ്റിയില്ല എന്നും അതുകൊണ്ടാണ് താനും മകനും പുതിയ കാർ വാങ്ങാൻ പോയത് എന്നുമാണ് സ്നേഹ ഇപ്പോൾ പറയുന്നത്. ഉമേഷേട്ടൻ ആണ് തൻറെ സാരഥി എന്നും ശ്രീ വരാത്തതിൽ ചെറിയൊരു നിരാശ തങ്ങൾക്ക് ഉണ്ട് എന്നും ഏതാണ്ട് എട്ടുവർഷത്തോളമായി കൂടെയുള്ള വണ്ടി പോയപ്പോൾ എനിക്ക് വലിയ വിഷമമായിരുന്നു എന്നും സ്നേഹം പറയുന്നത്. ആദ്യത്തേത് നമുക്കും എപ്പോഴും പ്രിയപ്പെട്ടത് ആയിരിക്കുമല്ലോ എന്നും താരം ചോദിക്കുന്നു. ഞങ്ങൾ വളരെ ഇഷ്ടപ്പെട്ടു വാങ്ങിയ കാർ ആയിരുന്നു എന്നും സാമ്പത്തികമായും മാനസികമായും തളർന്നിരിക്കുന്ന സമയത്ത് ഏറ്റവും അത്യാവശ്യമായി തോന്നിയിട്ട് വാങ്ങിയ വണ്ടിയായിരുന്നു അത് എന്നും അതുകൊണ്ടുതന്നെ അക്കാലത്ത് താൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതും അതിലായിരുന്നു എന്നുമാണ് സ്നേഹ പറയുന്നത്.
അതേസമയം നിരവധി ആളുകൾ ആണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. കാർ ഷോറൂമിലേക്ക് പോകുന്നതും പേപ്പർ ഒപ്പിടുന്നതും എല്ലാം തന്നെ താരം വീഡിയോയിൽ ഒപ്പിയെടുത്തിട്ടുണ്ട്. വണ്ടി എങ്ങനെയുണ്ട് എന്നാണ് ധാരാളം ആളുകൾ ചോദിക്കുന്നത്. അടിപൊളിയായിട്ടുണ്ട് എന്നായിരുന്നു ശ്രീകുമാർ മറുപടി നൽകിയത്.