മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് ജയറാം പാർവതി ദമ്പതികൾ. വിവാഹ ശേഷം പാർവതി സിനിമാ രംഗത്തു നിന്നും വിട്ടു നിന്നെങ്കിലും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട നായികയാണ് ആണ് പാർവതി.
മകനായ കാളിദാസ് ജയറാം ബാലതാരമായിസിനിമയിൽ അരങ്ങേറ്റം കുറിച്ച ശേഷം ഏറെ നാൾ കഴിഞ്ഞാണ് നായകനായി അഭിനയിച്ചത്. 2018 ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിൽകൂടിയാണ് കാളിദാസ് ജയറാം നായകനായി എത്തിയത്.
ഈയടുത്ത ദിവസങ്ങളിലായി തൻ്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താര പുത്രിയായ മാളവിക ജയറാം. സിനിമയിലേക്കുള്ള ചുവടുവെപ്പ് എന്നോണം താൻ അഭിനയിച്ച റൊമാൻറിക് മ്യൂസിക് ആൽബത്തെകുറിച്ചുള്ള വിവരങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാളവിക. തമിഴ് സിനിമ താരം അശോക സെൽവനോടൊപ്പം ആണ് മാളവിക അഭിനയിച്ചിരിക്കുന്നത്. “മായം സെയ്തായി പൂവേ” എന്ന ആൽബം സംവിധാനം ചെയ്തിരിക്കുന്നത് അമിത്കൃഷ്ണനാണ്. ഫുട്ബോളിന് ഒപ്പം അഭിനയവും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം.
മാളവികയുടെ റാംപിൽ നിന്നുള്ള ചിത്രങ്ങൾ ഈയടുത്ത് അച്ഛനായ ജയറാം “എൻറെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും തിളങ്ങുന്നതിൽ അഭിമാനമുണ്ട്” എന്ന അടിക്കുറിപ്പോടെ കൂടി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.വരും നാളുകളിൽ ചക്കി എന്ന വിളിപ്പേരുള്ള മാളവിക ജയറാം മലയാളികളുടെ നായികയായി ആയി എത്തുമെന്ന് പ്രതീക്ഷിക്കാം.