മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിനേശ് പണിക്കർ. സിനിമ മേഖലയിലും സീരിയൽ മേഖലയിലും ഇദ്ദേഹം വളരെ സജീവമാണ്. ഇപ്പോൾ ഇദ്ദേഹം ഒരു സിനിമയിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സുരേഷ് ഗോപി ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയിൽ സുരേഷ് ഗോപിയുടെ മകളെ ദിനേശ് പണിക്കരിൻ്റെ കഥാപാത്രം ഉപദ്രവിക്കുന്നുണ്ട്. പലരും തന്നെ വെറുക്കുന്നതിന് ഈ കഥാപാത്രം കാരണമായിട്ടുണ്ട് എന്നാണ് ദിനേശ് പഠിക്കാൻ പറയുന്നത്.
യൂട്യൂബ് ചാനലിലൂടെ ആണ് ഇദ്ദേഹം ഈ വിശേഷങ്ങൾ എല്ലാം തന്നെ തുറന്നു പറയുന്നത്. ജനങ്ങൾ എന്ന സിനിമയിൽ ഇദ്ദേഹം വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പലരും ഇദ്ദേഹത്തെ ഇപ്പോഴും കാണുന്നത് ആ സിനിമയിലെ വില്ലനായിട്ടാണ്. ആളുകൾ ആ കഥാപാത്രത്തെ വെറുക്കുന്നത് താൻ ഒരു അവാർഡ് ആയിട്ട് കാണുകയാണ് എന്നാണ് ദിനേശ് പണിക്കർ പറയുന്നത്. ഒരുപാട് നാളുകൾ എന്നോട് സ്നേഹത്തോടെ സംസാരിച്ചിരുന്ന ഒരു അമ്മച്ചി ഒരിക്കൽ എന്നെ കണ്ടപ്പോൾ മുഖം തിരിച്ചുപോയി. എന്തുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ ആണ് ജനകൻ സിനിമ കണ്ടതിനുശേഷമാണ് തന്നെ ഇഷ്ടമല്ലാതായത് എന്ന് അവർ പറഞ്ഞു എന്നാണ് ബിനീഷ് പണിക്കർ പറയുന്നത്.
എന്നാൽ ഈ സംഭവങ്ങളിൽ തനിക്ക് വിഷമം ഒന്നും തോന്നിയിട്ടില്ല എന്നും തൻ്റെ അഭിനയം സൂപ്പർ ആയിരുന്നതുകൊണ്ടാണ് പലർക്കും ആ കഥാപാത്രത്തിനോട് തോന്നിയ വെറുപ്പ് തന്നോടും തോന്നുന്നത് എന്ന് ചിന്തിച്ചപ്പോൾ തനിക്ക് കാര്യങ്ങൾ മനസ്സിലായി എന്നുമാണ് ദിനേശ് പണിക്കർ പറയുന്നത്. അതേസമയം ജനകൻ സിനിമയിലേക്ക് പ്രൊഡക്ഷൻ കൺട്രോളറാണ് തന്നെ വിളിച്ചത് എന്നും ആണ് ഇദ്ദേഹം കൂട്ടിച്ചേർക്കുന്നത്.
ജനകൻ എന്ന സിനിമയുടെ കഥ വായിച്ച് അന്തംവിട്ടു നിന്നു എന്നാണ് ദിനേശ് പണിക്കർ പറയുന്നത്. ആരും പ്രതീക്ഷിക്കാത്ത വളരെ വൃത്തികെട്ട ഒരു വില്ലൻ വേഷമായിരുന്നു അത് എന്നും സിനിമയുടെ ഹൈലൈറ്റ് തന്നെ അതായിരുന്നു എന്നുമാണ് താരം പറയുന്നത്.
സിനിമ തുടങ്ങുമ്പോൾ ഇത് ഒരു പോസിറ്റീവ് കഥാപാത്രം ആയിരുന്നു എന്നും അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ മാത്രമാണ് വില്ലൻ താൻ ആണ് എന്ന് തെളിയുന്നത് എന്നും ഇട്ടിട്ടു പോയാലോ എന്ന് പോലും ചിന്തിച്ചിരുന്നു എന്നും ദൈവമായി തന്ന ഒരു ചലഞ്ചിങ് റോൾ ആയിരുന്നു ഇത് എന്നും ഇദ്ദേഹം പറയുന്നു. എന്തൊക്കെ പറഞ്ഞാലും ആ സിനിമയിലെ കഥാപാത്രം ഇദ്ദേഹം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്.