ദേശീയ ചലച്ചിത്ര ദിനം എന്നൊന്ന് കേട്ടിട്ടുണ്ടോ അങ്ങനെയൊരു ദിവസം ഉണ്ട് സെപ്റ്റംബർ 16നാണ് ആ ദിനം സിനിമ പ്രേമികളെ തിയേറ്ററുകളിൽ എത്തിക്കാനുള്ള വ്യത്യസ്തമായ ഒരു ഇനേഷ്യേറ്റീവ് ആണ് നാഷണൽ സിനിമ ഡേ. ഇത്തവണത്തെ ദിനവും അങ്ങനെ വളരെ വ്യത്യസ്തമായ ഒരു തരത്തിലാണ് ആഘോഷിക്കാനായി പ്ലാൻ ഇടുന്നത്. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും മറ്റ് തിയേറ്ററുകാരും ഇത്തവണ ആൾക്കാരെ തീയേറ്ററിലേക്ക് ആകർഷിക്കാൻ കൊണ്ടുവന്ന പദ്ധതി എന്താണെന്ന് വെച്ചാൽ 75 രൂപ നിരക്കിൽ ടിക്കറ്റുകൾ! അതെ ഞെട്ടേണ്ടതില്ല സെപ്റ്റംബർ 16ന് നിങ്ങൾക്ക് കേവലം 75 രൂപ കൊടുത്തു ഇന്ത്യയിൽ എമ്പാടും സിനിമ കാണാൻ കഴിയും.
സിനിപോളിസ്, പിവിആര്‍, കാര്‍ണിവര്‍, ഏഷ്യന്‍, വേവ്, മൂവി ടൈം ഉള്‍പ്പടെയുള്ള നാലായിരത്തോളം തിയേറ്റര്‍ ശൃംഖലകളില്‍ 75 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും. കോവിഡ് അനന്തരം തീയറ്ററുകൾ തുറക്കാൻ സഹായിച്ചതിനുള്ള നന്ദി പ്രകടനമാണ് ഈ അവസരം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് കോവിഡാനന്തരം ഇതുവരെയും തിയേറ്ററിലെ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കുക എന്നുള്ളതും കൂടി ഇതിൻറെ ഭാഗമാണ്.
പക്ഷേ തമിഴ്നാട്ടിൽ ഈ ഓഫർ ബാധകമല്ല. ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത് ചിമ്ബു നായകനാകുന്ന ‘വേണ്ടു തനിന്തതു കാട്(വിടികെ)’ സെപ്റ്റംബര്‍ 15നാണ് റിലീസ്. റിലീസിന് പിന്നാലെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത് വലിയ സാമ്ബത്തിക നഷ്ടം ഉണ്ടാക്കും എന്ന കാരണം പറഞ്ഞാണ് തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകളുടെ സംഘടന എംഎഐയുടെ ശുപാര്‍ശ അവഗണിക്കുന്നത്.
വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ വേഗത്തിൽ വീണ്ടെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നുള്ളത് ആശ്വാസകരമാണ്. കെ ജി എഫ് 2 ആർ ആർ ആർ, വിക്രം തുടങ്ങിയ ചിത്രങ്ങളും മറ്റു ചില ഹോളിവുഡ് ചിത്രങ്ങളും ആണ് ഈ വർഷം ആദ്യം ഇന്ത്യൻ കരുത്തായത്. എന്നാൽ പിന്നീട് ഇറങ്ങിയ ലാൽസൺ ചേട്ടാ ലൈകർ പോലുള്ള സിനിമകൾ ബോക്സ് ഓഫീസിൽ വൻ പരാജയം ആയത് ഒരു തിരിച്ചടി തന്നെയാണ് എന്നാൽ ഇനി വരാൻ ഇറങ്ങുന്ന ചില സിനിമകൾ പ്രതീക്ഷ നൽകുന്നതും ആണ്