ചിരഞ്ജീവി പേരുമാറ്റി എന്നു സൂചനകൾ, സംഖ്യാശാസ്ത്രം പ്രകാരമാണ് താരം പേരു മാറ്റിയത് എന്നാണ് സൂചനകൾ, പുതിയ പേര ഇങ്ങനെ

സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ എല്ലാം എത്രത്തോളം അന്ധവിശ്വാസികളാണ് എന്ന് നമ്മൾ പലപ്പോഴും കണ്ടതാണ്. നിരവധി പേരാണ് സംഘിയാശാസ്ത്രം അവതരിപ്പിച്ച അവരുടെ പേരുകൾ മാറ്റിയിരിക്കുന്നത്. മലയാളത്തിൽ ഇങ്ങനെ പേരുമാറ്റിയ പ്രമുഖ താരങ്ങളിൽ ഒരാളാണ് ദിലീപ്. പേരിനിടയിലേക്ക് എന്ന ഇംഗ്ലീഷ് അക്ഷരം കൂട്ടിച്ചേർക്കുകയാണ് ദിലീപ് ചെയ്തത്. കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമ മുതൽ ആണ് ഈ പുതിയ പേര് ദിലീപ് ഉപയോഗിച്ചു തുടങ്ങിയത്.

അതേസമയം മലയാളികൾക്ക് പ്രിയപ്പെട്ട ലെനയും പേരുമാറ്റിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി താരം തന്നെയായിരുന്നു ഈ വാർത്ത ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്. പേരിന് അവസാനം എ എന്ന ഇംഗ്ലീഷ് അക്ഷരം കൂട്ടിച്ചേർക്കുകയാണ് ലെന ചെയ്തത്. അതുപോലെ നടി തമന്നയും അവരുടെ പേരും മാറ്റിയിട്ടുണ്ട്. പേരിൻറെ സ്പെല്ലിങ്ങിൽ മാറ്റം വരുത്തുകയാണ് തമന്ന ചെയ്തത്. പക്ഷേ പേരുമാറ്റം നടത്തിയിട്ടും ഈ താരങ്ങൾക്കൊന്നും വലിയ രീതിയിലുള്ള വിജയം കാണാൻ സാധിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.

തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. എന്നാൽ അടുത്തിടെ റിലീസ് ചെയ്ത ഇദ്ദേഹത്തിൻറെ ആചാര്യ എന്ന ചിത്രം വലിയ രീതിയിൽ പരാജയമായി മാറുകയായിരുന്നു. ലൂസിഫർ എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ആണ് താരം അടുത്തതായി അഭിനയിക്കുന്നത്. ഇത് കൂടാതെ വേതാളം എന്ന സിനിമയുടെ തെലുങ്ക് റീമേയ്ക്കലും താരം അഭിനയിക്കുന്നുണ്ട്.

ഇതിൻറെ ഭാഗമായിട്ടാണ് താരം പേരു മാറ്റിയിരിക്കുന്നത് എന്നാണ് സൂചനകൾ. പേരിനിടയിൽ ഈ എന്ന ഇംഗ്ലീഷ് അക്ഷരം കൂട്ടിച്ചേർക്കുക മാത്രമാണ് ചില ജീവി ചെയ്തത്. ഗോഡ് ഫാദർ എന്ന സിനിമയുടെ ടീസറിൽ ഈ പുതിയ പേര് ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും താരം പേരുമാറ്റിയത് തന്നെയാണോ എന്ന് ചർച്ചയിലാണ് ഇപ്പോൾ സിനിമ ലോകം എല്ലാവരും തന്നെ. ഉടനെ തന്നെ ഗോഡ് ഫാദർ റിലീസ് ചെയ്യും എന്നാണ് അറിയാൻ സാധിക്കുന്നത്.