പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഗോൾഡ്. നേരത്തെ സിനിമയുടെ റിലീസ് തിരുവോണത്തിന് ഒരുക്കിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ വയ്ക്കുകയാണെന്ന് സംവിധായകനായ അൽഫോൺസ് പുത്രൻ തന്നെയാണ് അറിയിച്ചത് എന്നാൽ ഇപ്പോൾ വീണ്ടും ഗോൾഡ് റിലീസ് തീയതി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
ചിത്രത്തിൻറെ ഫസ്റ്റ് കോപ്പി ലഭിക്കാതെ ഗോൾഡിന്റെ റിലീസ് തീയതി പ്രഖ്യാപിക്കില്ല എന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിൻറെ നിർമാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ തൻറെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത് ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസിൻ്റെ പോസ്റ്റ് പൃഥ്വിരാജ് പങ്കുവയ്ക്കുകയും ചെയ്തു. “ഞങ്ങളുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ “ഗോള്‍ഡ്” എന്ന ചിത്രം എല്ലാ വര്‍ക്കുകളും പൂര്‍ത്തിയായി ഫസ്റ്റ് കോപ്പി കൈയ്യില്‍ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക…നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാന്‍ ഇതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാൻ വൈകിയത് കാരണമാണ് ചിത്രം ഓണത്തിന് റിലീസ് ആവാതെ പോയത്. ചിത്രത്തിൻറെ നീണ്ടു പോകുമെന്നായിരുന്നു അന്ന് അറിയിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ നിർമ്മാതാവിൻറെ ഫേസ്ബുക്ക് പോസ്റ്റ് കൂടെ ആയതോടെ ചിത്രം ഈ മാസം റിലീസിന് ഉണ്ടാവില്ല എന്ന് ആണ് സൂചന ലഭിക്കുന്നത്. എന്നാൽ സംവിധായകനായ അൽഫോൻസ് പുത്രൻ ഗോൾഡ് സിനിമ സംബന്ധിച്ചുള്ള പോസ്റ്റർ ഒഴുകേ ബാക്കിയെല്ലാം പോസ്റ്റുകളും തൻറെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.