തല്ലുമാല ഇനി ഒടിടി റിലീസിന്- എപ്പോഴാണ് എവിടെയാണ് എന്നൊക്കെ അറിയണോ

ഓണത്തിന് മലയാളികൾക്കായി തിയേറ്റർ ഹിറ്റുകളായ നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. രണ്ടു ദിവസം മുൻപാണ് കേരളമങ്ങോളമിങ്ങോളം തരംഗം സൃഷ്ടിച്ച കുഞ്ചാക്കോ ബോബൻ ചിത്രമായ ന്നാ താൻ കേസുകൊട് എന്ന ചിത്രം ഓണത്തിന് ഹോട്ട്സ്റ്റാറിൽ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത വന്നത് തിരുവോണ ദിവസം തന്നെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് സിനിമ ഓൺലൈനായി കാണാൻ കഴിയുന്നതാണ് ഇപ്പോൾ മറ്റൊരു ഹിറ്റ് ചിത്രത്തിൻറെ കൂടി ഓ ടി ടി റിലീസിന്റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇതോടുകൂടി തിയേറ്ററിൽ പോയി സിനിമ കാണാൻ പറ്റാത്തവർക്ക് മികച്ച കാഴ്ച വരുന്ന ഒരുക്കുകയാണ് ഈ തിരുവോണത്തിന്.

തീയറ്ററുകളിൽ ഇളക്കിമറിച്ച തല്ലുമാല ആണ് ഓ ടി ടി റിലീസിന് ഒരുങ്ങുന്ന ആ ഹിറ്റ് മലയാള ചിത്രം ടോവിനോ തോമസ് നായകനായ ചിത്രത്തിൻറെ റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് സെപ്റ്റംബർ 11 മുതൽ ആണ് നെറ്റ്ഫ്ലിക്സിൽ ഈ സിനിമ സ്ട്രീം ചെയ്യുക. തീയറ്ററുകളിൽ വമ്പൻ ഹിറ്റായ ചിത്രമാണ് തല്ലു മാല ഓഗസ്റ്റ് 12 ആയിരുന്നു ചിത്രത്തിൻറെ തിയേറ്റർ റിലീസ്.

തുടക്കത്തിൽ സമ്മിശ്ര പ്രതികരണങ്ങളോടെ ചിത്രം വന്നെങ്കിലും പിന്നീട് വമ്പൻ ഹിറ്റായി മാറുകയായിരുന്നു ചിത്രത്തിലെ ഗാനരംഗങ്ങളും മറ്റുമൊക്കെയാണ് ഈ വിജയത്തിൻറെ പിന്നിൽ. ഒപ്പം തന്നെ എടുത്തു പറയേണ്ട ഒന്നാണ് ചിത്രത്തിൻറെ മേക്കിങ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഈ സിനിമയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ തുടക്കം മുതൽ പേരു പോലെ തന്നെ തല്ലിന്റെ ഒരു മാലപ്പടക്കം ആണ്.

ചിത്രത്തിലെ തിയേറ്റർ ഫൈറ്റ് സീനിന്റെ മേക്കിങ് വീഡിയോ ഒക്കെ വളരെ വൈറൽ ആയിരുന്നു പടം ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മുഹ്സിൻ പരാതി അഷറഫ് ഹംസ എന്നിവർ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ഖാലിദ് റഹ്മാൻ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാളികൾക്ക് പ്രിയപ്പെട്ട ടോവിനോ തോമസ് കല്യാണി പ്രിയദർശൻ ഷൈൻ ടോം ചാക്കോ എന്നിവരാണ്. ചിത്രത്തിലെ പല പാട്ടുകളും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ് ഇന്ന് ഇപ്പോൾ ഇതിലെ ചില വരികൾ രചിച്ചിരിക്കുന്നത് തിരക്കഥാകൃത്തായ മുഹ്സിൻ പരാതി തന്നെയാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിച്ചത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.