കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസ് കൊട് എന്ന സിനിമയെ കുറിച്ചാണ് ഇപ്പോൾ കേരളം അങ്ങോളമിങ്ങോളം സംസാരിക്കുന്നത്. പഴയ റൊമാൻറിക് ഹീറോ ഇമേജ് തിരുത്തി ചരിത്രം സൃഷ്ടിക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ താൻ ചെയ്യുന്ന എല്ലാ സിനിമകളും ഇപ്പോൾ ഒന്നിനൊന്ന്vമെച്ചമാണ് എന്നതിൽ താരത്തിന് അഭിമാനിക്കാം. രതീഷ് ബാലകൃഷ്ണൻ കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ഇത്. കാസർഗോഡിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ സിനിമ റിലീസിനു മുൻപേ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചു.
എന്നാൽ ഇതിലൊന്നും പതറാതെ 50 കോടി ക്ലബ്ബിൽ വരെ ഈ ചിത്രം എത്തുകയായിരുന്നു സിനിമയുടെ റിലീസ്. സിനിമയിലെ ദേവദൂതർ പാടി എന്ന പാട്ടിൻറെ രംഗവും വളരെയധികം വൈറലായിരുന്നു. സിനിമയുടെ വിവാദമായ പോസ്റ്റർ ഇപ്രകാരത്തിൽ ആയിരുന്നു തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്…. എന്നാലും വന്നേക്കണേ… എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ നിരവധി പേര് രം ഗത്തെത്തി. എന്നാല്‍ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമയെന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന് അടക്കമുള്ളവര്‍ രം ഗത്തെത്തുകയും ചെയ്തിരുന്നു.
ന്നാ താന്‍ കേസ് കൊട് സിനിമയ്ക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്താന്‍ പോകുന്ന ഒറ്റിന്റെ പ്രമോഷന് വേണ്ടി മാധ്യമങ്ങളെ കണ്ടപ്പോള്‍ കുഞ്ചാക്കോ ബോബന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ഒറ്റെന്നുള്ള സിനിമയ്ക്ക് വേണ്ടി ഞാന്‍ ബോംബെയില്‍ നിന്ന് മംഗലാപുരം വരെ യാത്ര ചെയ്തു.’
ഒറ്റ കുഴിപോലും കണ്ടില്ല റോഡുകളില്‍. അത് എടുത്ത് പറയേണ്ട കാര്യമാണ്. ഇതും ഒരു റോഡ് മൂവിയാണ്. പക്ഷെ കുഴികളില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ധൈര്യപൂര്‍വം തിയേറ്ററുകളിലേക്ക് വരാം. ഈ സിനിമ ആസ്വദിക്കാം. അത്യാവശ്യം സ്പീഡില്‍ പോകുന്ന സിനിമയും വണ്ടിയുമാണ്. മം ഗലാപുരം മുതല്‍ കൊച്ചി വരെ റോഡ് പണി നടന്നുകൊണ്ടിരിക്കുകയാണ്.’ ‘വീതി കൂട്ടികൊണ്ടിരിക്കുകയാണ്. ഞാന്‍ പറഞ്ഞില്ലേ? ചില സിനിമകള്‍ കാരണം നല്ല കാര്യങ്ങള്‍ സംഭവിക്കും. ഒറ്റിനൊരു സെക്കന്റ് പാര്‍ട്ട് വരികയാണെങ്കില്‍ മം ഗാലാപുരം മുതല്‍ തിരുവനന്തപുരം വരെ യാത്ര നമുക്ക് സെറ്റാക്കാം’ കുഞ്ചാക്കോ ബോബന് ചിരിച്ചുകൊണ്ട് പറഞ്ഞു.