അന്നും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നവ്യാനായരുടെ കഥാപാത്രമാണ് നന്ദനത്തിലെ ബാലാമണിയുടെത്. നന്ദനത്തിനുശേഷം താരത്തിന്റെ പല ഹിറ്റുകളും മലയാളത്തിൽ വന്നെങ്കിലും മലയാളികൾക്ക് എന്നും ഏറെ ഇഷ്ടം നന്ദനത്തിലെ ബാലാമണിയോടാണ്. നവ്യ നായരുടെ ആദ്യത്തെ സിനിമയാണ് നന്ദനം സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ ചിത്രത്തിൽ നായകനായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു പൃഥ്വിരാജിന്റെയും ആദ്യത്തെ സിനിമയാണ് നന്ദനം.
ഇപ്പോഴാ സംവിധായകൻ രഞ്ജിത്ത് പറയുന്നത് കേൾക്കൂ നന്ദനത്തിന്റെ ഷൂട്ടിംഗ് സമയത്ത് താരം തന്നെ കൊല്ലാൻ ശ്രമിച്ചിരുന്നു സംവിധായകൻ തമാശയോടെ പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ നവ്യ ഒരിക്കൽ അതിഥിയായി എത്തിയിരുന്നു അപ്പോഴായിരുന്നു രഞ്ജിത്ത് നവ്യയുടെ ആദ്യത്തെ സിനിമാനുഭവത്തെകുറിച്ച് സംസാരിച്ചത്.
നന്ദനത്തിൽ ഒരു പുതിയ അഭിനേത്രി വേണം എന്നുള്ള തീരുമാനത്തിന് ഭാഗമായാണ് നവ്യയിലേക്ക് എത്തുന്നത് എന്നും നവ്യയുടെ ആദ്യ ചിത്രമായതിനാൽ തന്നെ പരിചയക്കുറവ് ധാരാളം ഉണ്ടായിരുന്നു എന്നും രഞ്ജിത്ത് പറഞ്ഞു നവ്യ ഒരുപാട് വഴക്ക് കേട്ടിരുന്നു ആ സമയത്ത് അവർക്ക് എന്നെ കൊല്ലാൻ വരെ തോന്നിയിരുന്നു ഇന്നുമാണ് രഞ്ജിത്ത് പറയുന്നത്. എന്നാൽ സംഭവം അങ്ങനെയല്ലെന്നാണ് നവ്യ പറഞ്ഞത്.
നന്ദനത്തിലെ ഒരു സീനെടുക്കുന്നതിനിടെയില് തന്റെ തെറ്റാല്ലതിരുന്നിട്ടും എല്ലാവരുടെയും മുന്പില് വെച്ച് രഞ്ജിത്തേട്ടന് തന്നെ ഒരുപാട് വഴക്ക് പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം അന്ന് കുറെ വിഷമം തോന്നിയിരുന്നു. അപ്പോള്‍ തന്നെ മേക്കപ്പ് റൂമില്‍ പോയി തനിക്ക് വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അത് ആരോ തെറ്റാക്കി താന്‍ മോശമായാണ് അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത് എന്ന നിലയില്ര്‍ അദ്ദേഹത്തോട് പറഞ്ഞു. അന്ന് അദ്ദേഹത്തിന് വിഷമായിട്ട് ലൊക്കേഷനില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് അറിഞ്ഞ താന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അത് അല്ലാതെ അദ്ദേഹത്തെ കൊല്ലാന്‍ ഒന്നും ചിന്തിച്ചിട്ടുപോലുമില്ലെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.