റിലീസിന് മുൻപേ 100 കോടി ക്ലബ്ബിലെത്തിയ മറ്റൊരു ചിത്രം!

പ്രേക്ഷകർക്ക് മുന്നിൽ ബാഹുബലിയായി എത്തി വിസ്മയം തീർത്ത നടനാണ് തെലുങ്ക് താരമായ പ്രഭാസ്. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് ആദി പുരുഷ്. പ്രഭാസും ബോളിവുഡ് കൃതി സനൂനും ചേർന്ന് അഭിനയിച്ച ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ഇപ്പോൾ ഈ ചിത്രം. 300 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് കുമാറിന്റെ ടി സീരീസും റെഡ് ട്രോഫിയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്ത്യൻ ഇതിഹാസമായ രാമായണത്തിന്റെ സിനിമാറ്റിക് അഡാപ്റ്റേഷൻ ആണ് ആദി പുരുഷ്. ബോളിവുഡ് നടനായ സൈഫ് അലിഖാനാണ് രാവണനായി ചിത്രത്തിലെത്തുന്നത് ലങ്കേഷ് എന്ന കഥാപാത്രമാണ് ഇദ്ദേഹത്തിൻറെത്.

റിലീസിനും മുന്‍പ് സിനിമയുടെ തിയേറ്റര്‍ അവകാശം വമ്ബന്‍ തുകക്ക് വിറ്റുപോയതും വാര്‍ത്തയായിക്കഴിഞ്ഞു. ചിത്രത്തില്‍ രാഘവായി പ്രഭാസ് അഭിനയിക്കും. കൃതി സനോന്‍ ജാനകിയായും സണ്ണി സിംഗ് ലക്ഷ്മണനായും വേഷമിടും.

Web

ആദിപുരുഷിനായി ഉയര്‍ന്ന വിഎഫ്‌എക്‌സ് ഇഫക്റ്റുകള്‍ തയാറായിട്ടുണ്ട്. ചിത്രം വരുന്ന സംക്രാന്തിക്ക് റിലീസ് ചെയ്യുമെന്നും പറയപ്പെടുന്നു.സിനിമയുടെ തെലുങ്ക് തിയറ്റര്‍ അവകാശം 100 കോടി രൂപയ്ക്ക് പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ യുവി ക്രിയേഷന്‍സ് സ്വന്തമാക്കിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.