ഇന്ത്യയ്ക്ക് അഭിമാനമായി കേരളം, പോയ വർഷം രാജ്യം മുഴുവൻ തിരഞ്ഞത് വർഗീയ പരാമർശം നടത്തിയ നൂപുർ ശർമ്മയെ കുറിച്ച്, അതേസമയം കേരളം തിരഞ്ഞത് ആരെയാണ് എന്നറിയുമോ?

സംഭവബഹുലമായ ഒരു വർഷം ആയിരുന്നില്ല 2022 ഇന്ത്യയ്ക്ക്. 2021 എന്ന വർഷത്തിൽ ഒരുപാട് കാര്യങ്ങൾ ഇവിടെ സംഭവിച്ചിരുന്നു. ഉദാഹരണത്തിന് ആ വർഷത്തിലാണ് നമ്മൾ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സമരങ്ങളിൽ ഒന്നായ കർഷക സമരം കണ്ടത്. ഇതുകൂടാതെ കോവിഡിന്റെ രണ്ടാമത്തെ തരംഗവും ഇന്ത്യയിൽ ഭയാനകമായ രീതിയിൽ സംഭവിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് ദുരന്തം ആയിരുന്നു 2021 വർഷത്തിൽ നമ്മുടെ രാജ്യത്ത് നടന്നത്. ഇതൊക്കെ വെച്ച് നോക്കുമ്പോൾ കഴിഞ്ഞവർഷം ഏറെക്കുറെ ശാന്തമായിരുന്നു. വലിയ രീതിയിലുള്ള പൊളിറ്റിക്കൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അഗ്നീവീർ പദ്ധതിയുമായി ബന്ധപ്പെട്ട് നോർത്ത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഏറെക്കുറെ ശാന്തമായിരുന്നു മറ്റുള്ള പ്രദേശങ്ങൾ.

ഇപ്പോൾ ഒരു രസകരമായ വാർത്ത ആണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിയെ കുറിച്ചുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഗൂഗിൾ തന്നെയാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഒരുവിധം സംസ്ഥാനങ്ങളിലെ ജനങ്ങൾ എല്ലാം തന്നെ തിരഞ്ഞത് നൂപുർ ശർമ എന്ന വ്യക്തിയെ കുറിച്ചായിരുന്നു. വർഗീയ പരാമർശം നടത്തി അറബി നാടുകളുടെ പ്രതിഷേധം വാങ്ങിക്കൂട്ടിയ വ്യക്തി ആയിരുന്നു ഇവർ. ലോകം മുഴുവൻ ആരാധിക്കുന്ന മുഹമ്മദ് നബിയെ ആയിരുന്നു ഇവർ ബാലപീഡകൻ എന്നു വിളിച്ചു അധിക്ഷേപിച്ചത്. ഇതിന് തുറന്നു വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഇന്ത്യയിലും പുറത്തും നമ്മൾ കണ്ടത്. ഇവരെക്കുറിച്ച് അറിയുവാൻ വേണ്ടിയായിരുന്നു ഇന്ത്യയിലെ വലിയ ഒരു വിഭാഗം ആളുകളും ഗൂഗിളിൽ തിരഞ്ഞത്.

അതേസമയം ചില സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് നിലവിലെ ബ്രിട്ടൻ പ്രധാനമന്ത്രി ആയിട്ടുള്ള ഋഷി സുനാക്കിനെ കുറിച്ച് അറിയുവാൻ ആണ്. ഇന്ത്യൻ വംശജത്തിലാണ് എന്നൊക്കെയാണ് പറയപ്പെടുന്നത്. പഞ്ചാബിലും കർണാടകയിലും ഗോവയിലും തെലങ്കാനയിലും തമിഴ്നാട്ടിലും ഉള്ള ആളുകളാണ് ഇദ്ദേഹത്തെക്കുറിച്ച് അറിയുവാൻ വേണ്ടി ഗൂഗിളിൽ സെർച്ച് നടത്തിയത്. അതേസമയം കേരളം ഉൾപ്പെടുന്ന മറ്റു ചില സംസ്ഥാനങ്ങൾ ആരെക്കുറിച്ചാണ് ഏറ്റവും കൂടുതൽ തിരഞ്ഞത് എന്നറിയുമോ?

നമ്മുടെ പുതിയ രാഷ്ട്രപതിയെ കുറിച്ച് കൂടുതൽ അറിയുവാനാണ് കേരളം ഉൾപ്പെടുന്ന ചില സംസ്ഥാനങ്ങൾ സമയം കണ്ടെത്തിയത്. ദ്രൗപതി മുറുമുവിനെ കുറിച്ച് അറിയുവാൻ വേണ്ടിയാണ് നമ്മൾ ഏറ്റവും കൂടുതൽ സെർച്ചുകൾ നടത്തിയത്. കേരളത്തിൽ മാത്രമല്ല ആന്ധ്രയിലും ഒറീസയിലും ഛത്തീസ്ഗഡിലും ബീഹാറിലും ഹിമാചലിലും സിക്കിമിലും പിന്നെ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉള്ള ആളുകൾ ഇവരെക്കുറിച്ച് അറിയുവാൻ വേണ്ടിയായിരുന്നു ഗൂഗിളിൽ സെർച്ച് നടത്തിയത്.