തിയേറ്ററുകളിൽ നിറഞ്ഞു ഓടിക്കൊണ്ടിരിക്കുകയാണ് വിജയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗോട്ട് എന്ന സിനിമ. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത് എങ്കിലും കളക്ഷൻ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ് സിനിമ. വിജയുടെ കരിയറിലെ രണ്ടാമത്തെ അവസാനത്തെ സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക്. അതായത് അടുത്ത സിനിമയായിരിക്കും ഇദ്ദേഹത്തിൻറെ കരിയറിലെ ഏറ്റവും അവസാനത്തെ സിനിമ.
അതേസമയം ഈ സിനിമയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ദിനമായിരുന്നു കഴിഞ്ഞുപോയത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സിനിമയുടെ ഏറ്റവും നിർണായകമായ മൺഡേ ടെസ്റ്റ് നടന്നത്. അതായത് ഒരു സിനിമ റിലീസ് ചെയ്താൽ, അതിപ്പോൾ ഒരു സൂപ്പർതാര സിനിമയാണെങ്കിൽ പ്രത്യേകിച്ച്, ആദ്യത്തെ മൂന്നാല് ദിവസം നല്ല കളക്ഷൻ ഉണ്ടാകും എന്നത് ഉറപ്പാണ്. കാരണം വാരായത് കൊണ്ട് ഫാമിലിയും യുവാക്കളും എല്ലാം തന്നെ റിവ്യൂ ഒന്നും നോക്കാതെ സിനിമ കയറി കാണും. എന്നാൽ പിന്നീട് അങ്ങോട്ടുള്ള ആദ്യത്തെ വർക്കിംഗ് ഡേ ആണ് തിങ്കളാഴ്ച. ആ ദിനവും തിയറ്ററുകളിൽ ആള് വരണമെങ്കിൽ സിനിമ വിജയിച്ചു എന്ന് പറയാം.
14.1 കോടിയാണ് തിങ്കളാഴ്ച മാത്രം ചിത്രം സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന കളക്ഷനാണ് ഇത്. ഇവിടെ പല താരങ്ങളുടെയും ആദ്യദിന കളക്ഷൻ പോലും ഇത്രയും വരാറില്ല. മലയാളത്തിൽ ഒരാൾ പോലും ഇതിൻറെ പകുതി കളക്ഷൻ പോലും ആദ്യദിനം കണ്ടിട്ടില്ല. സമ്മിശ്ര പ്രതികരണം വന്ന സിനിമയ്ക്ക് തിങ്കളാഴ്ച പോലെ ഒരു വർക്കിംഗ് ഡേ ഇത്രയും വലിയ കളക്ഷൻ കിട്ടണമെങ്കിൽ ചിത്രം ബോക്സ് ഓഫീസിൽ ചെറിയ മുന്നേറ്റം ഒന്നുമല്ല നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് സൂചന.
അതേസമയം ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകും എന്ന് ആദ്യഭാഗത്തിന്റെ അവസാനം തന്നെ സൂചനകൾ നൽകുന്നുണ്ട് എങ്കിലും വിജയ് കരിയർ അവസാനിപ്പിക്കാൻ പോവുകയാണ് എന്ന് പറയുന്ന സാഹചര്യത്തിൽ രണ്ടാം ഭാഗത്തിൽ വിജയി ഉണ്ടാവാതിരിക്കാനാണ് സാധ്യത. മറ്റൊരു താരമായിരിക്കും ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരുപക്ഷേ ശിവകാർത്തികേയൻ തന്നെയായിരിക്കും ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.