സിപിഎം നേതാവ് ഗുരുവായൂർ സന്ദർശിച്ചു, ഫോട്ടോ ഭാര്യ ഫേസ്ബുക്കിൽ ഇട്ടതോടെ സഖാവിന് നാണക്കേട്, ഒടുവിൽ ക്ഷേത്ര സന്ദർശനത്തിൽ വിചിത്ര ന്യായീകരണവുമായി നേതാവ്

കോന്നി എംഎൽഎ ആണ് കെ യു ജനീഷ് കുമാർ. ഇദ്ദേഹത്തിൻറെ ഒരു ഫോട്ടോ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വിമർശിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇദ്ദേഹവും ഇദ്ദേഹത്തിൻറെ ഭാര്യ അനുമോളും നിൽക്കുന്ന ഫോട്ടോ ആണ് ഇത്. ഗുരുവായൂരിൽ നിന്നുമാണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്. ആചാര അനുഷ്ഠാനങ്ങൾ എല്ലാം പാലിച്ചുകൊണ്ട് ആണ് ഇദ്ദേഹത്തെ ഫോട്ടോയിൽ കാണപ്പെടുന്നത്. ഇത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മതേതരവാദികൾക്കിടയിൽ വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറുകയും ചെയ്തു.

ഇപ്പോൾ ഈ സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി എത്തിയിരിക്കുകയാണ് സിപിഎം നേതാവ്. സുഹൃത്തിൻറെ ക്ഷണം സ്വീകരിച്ചാണ് അവിടെ എത്തിയത് എന്നാണ് ഇദ്ദേഹം പറയുന്നത്. ഒപ്പം പ്രമോദ് നാരായണൻ എംഎൽഎയും ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ അവിടുത്തെ ആചാരങ്ങൾ മാനിച്ചു എന്നേയുള്ളൂ എന്നാണ് നേതാവ് നൽകുന്ന മറുപടി.

ഭാര്യയാണ് ചിത്രങ്ങൾ എടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് എന്നും ചില ആളുകൾ അതിനെ വിവാദമാക്കുവാൻ ശ്രമിക്കുകയാണ് എന്നും സിപിഎം നേതാവിന്റെ മറുപടിയിൽ പറയുന്നു. മേൽമുണ്ട് ധരിച്ച് കുറി അണിഞ്ഞു കൊണ്ട് ആണ് ഇദ്ദേഹം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്.

സിപിഎം നേതാക്കളും ഭാരവാഹികളും വിശ്വാസപരമായ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം എന്നാണ് കേന്ദ്ര കമ്മിറ്റിയുടെ തിരുത്തൽ രേഖയിൽ പറയുന്നത്. അതുകൊണ്ടുതന്നെ ഒരു സിപിഎം നേതാവിന്റെ ഗുരുവായൂർ സന്ദർശനം വലിയ രീതിയിൽ വിവാദമായി മാറുന്നത് പുതിയ കാര്യമൊന്നുമല്ല. അതേസമയം എംഎൽഎ ഭക്തിമാർഗ്ഗത്തിൽ സഞ്ചരിക്കുന്നു എന്നതാണ് ഇദ്ദേഹത്തിനെതിരെ വലിയ രീതിയിൽ ആരോപണങ്ങൾ ഉണ്ടാക്കുവാൻ കാരണം.