കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നത്. ഗുരുതര കുറ്റങ്ങൾ ആയിരുന്നു ഇതിൽ ആരോപിക്കപ്പെട്ടിരുന്നത്. സിനിമാ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു വിമർശനം ആയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള റിപ്പോർട്ട് ആയിരുന്നു പുറത്തുവന്നത്. ചില പ്രമുഖരും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമങ്ങൾ നടത്തിയിരുന്നു എന്നതിന്റെ സൂചനകൾ ആയിരുന്നു ഈ റിപ്പോർട്ടിൽ പറഞ്ഞത്. ഇത് പുറത്തുവന്നതോടെ പല താരങ്ങൾക്കെതിരെയും മുൻപ് വന്ന മീ ടൂ ആരോപണങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
നടനും സിപിഎം എംഎൽഎയും ആയിട്ടുള്ള മുകേഷിനെതിരെ സമാനമായ ഒരു ആരോപണം നേരത്തെ വന്നിരുന്നു. ഒരു കാസ്റ്റിംഗ് ഡയറക്ടർ ആയിരുന്നു മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. ടെസ് ജോസഫ് എന്നാണ് ഇവരുടെ പേര്. നിലവിൽ ഇവർ ബോളിവുഡിൽ വളരെ സജീവമാണ് മുകേഷ് അവതരിപ്പിച്ച പരിപാടി ആയിരുന്നു കോടീശ്വരൻ. ആ സമയത്ത് അനുഭവം ആയിരുന്നു ഇവർ തുറന്നു പറഞ്ഞത്. 2018 വർഷത്തിലാണ് ഇവർ പറയുന്നത്.
സംഭവം നടക്കുന്ന സമയത്ത് ഇവർക്ക് 20 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മുകേഷ് തന്നെ ഹോട്ടലിലെ റൂമിലേക്ക് ഫോണിൽ വിളിച്ചു നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നാണ് ഇവർ പറയുന്നത്. വഴങ്ങാതെ വന്നപ്പോൾ മുകേഷിന്റെ റൂമിനടുത്തേക്ക് തന്നെ മാറ്റി എന്നും ഇവർ പറയുന്നു. സമൂഹമാധ്യമമായ എക്സിൽ ആയിരുന്നു ഇവർ ഈ കാര്യം തുറന്നു പറഞ്ഞത്.
ഇതിൽ നിന്നും തന്നെ രക്ഷിച്ചത് തന്റെ ബോസ് ആയ ഡെറിക് ഒബ്രായാൻ ആണ് എന്നാണ് ഇവർ പറയുന്നത്. നിലവിൽ തൃണമൂൽ കോൺഗ്രസ് എംപി കൂടിയാണ് ഇയാൾ. കോടീശ്വരൻ ടീമിലെ ഏക വനിത അംഗം കൂടിയായിരുന്നു താൻ എന്നും ഒരു രാത്രി തുടർച്ചയായി ഫോൺവിളികൾ വന്നതോടെ തന്റെ സഹപ്രവർത്തകരിൽ ഒരാളുടെ റൂമിൽ തനിക്ക് താമസിക്കേണ്ടി വന്നു എന്നുമാണ് ഇവർ പറയുന്നത് പിന്നീട് തൻറെ റൂം മാറ്റിയ സമയത്ത് എന്തിനാണ് മാറ്റിയത് എന്ന് അധികൃതരോട് ചോദിച്ചപ്പോൾ മുകേഷ് പറഞ്ഞിട്ടാണ് മാറ്റിയത് എന്നായിരുന്നു അവരുടെ ഭാഗത്തുനിന്നും വന്ന മറുപടി.