മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയസൂര്യ. കുറച്ച് നാളുകൾക്കു മുൻപായിരുന്നു ഇദ്ദേഹത്തിനെതിരെ പീഡന പരാതി വന്നത്. എന്നാൽ മലയാളികൾ ആരും തന്നെ ഇത് വിശ്വസിച്ചിട്ടില്ല. ഇതിന് പിന്നിൽ വിദേശ ശക്തികൾ ഉണ്ടോ എന്ന് അന്വേഷണത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. പീഡന പരാതി വന്നത് മുതൽ ജയസൂര്യ വിദേശത്ത് ആയിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഇദ്ദേഹം ഇപ്പോൾ മടങ്ങി എത്തിയിരിക്കുകയാണ്.
കുടുംബത്തോടൊപ്പം ആയിരുന്നു ഇദ്ദേഹം അമേരിക്കയിൽ ഉണ്ടായിരുന്നത്. ഇദ്ദേഹം ഇപ്പോൾ കൊച്ചിയിൽ വന്നിറങ്ങിയിരിക്കുകയാണ്. പീഡന പരാതി വന്നതിനുശേഷം ഇദ്ദേഹം ആദ്യമായിട്ടാണ് കേരളത്തിൽ എത്തുന്നത്. തനിക്കെതിരെ രണ്ടു കേസുകൾ ഉണ്ട് എന്നും അത് രണ്ടും കോടതിയുടെ പരിഗണനയിലാണ് എന്നും അതുകൊണ്ട് അതിനെ കുറിച്ച് സംസാരിക്കാൻ സാധിക്കില്ല എന്നുമാണ് താരം മാധ്യമങ്ങളോട് സംസാരിച്ചത്.
എല്ലാം വഴിയേ മനസ്സിലാകും എന്നു മാത്രമായിരുന്നു ജയസൂര്യ പറഞ്ഞത്. നേരത്തെ ഇതേ കേസിൽ മുൻകൂർ ജാമ്യം തേടി ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി അടിസ്ഥാന രഹിതമാണ് എന്നും പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് നടന്നിട്ടില്ല എന്നുമായിരുന്നു ജയസൂര്യ പറഞ്ഞത്. നിലവിൽ രണ്ട് പീഡനക്കേസുകളാണ് ഇദ്ദേഹത്തിനെതിരെ നിലവിലുള്ളത്.
അതേസമയം വിദേശത്ത് ആയിരുന്നതിനാൽ എഫ്ഐആർ റിപ്പോർട്ട് നേരിട്ട് കണ്ടിട്ടില്ല എന്നാണ് ജയസൂര്യ ഹരജിയിൽ പറയുന്നത്. സെക്രട്ടറിയേറ്റിൽ സിനിമ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ലൈംഗിക പീഡനം ഉണ്ടായത് എന്നാണ് ഒരു നടി വെളിപ്പെടുത്തിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് തിരുവനന്തപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.