മലയാള സിനിമയിൽ ഇപ്പോൾ ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. സീരിയൽ മേഖലയിൽ നിന്നുമാണ് ഇപ്പോൾ വിവാഹം നടന്നിരിക്കുന്നത്. ദിവ്യാ ശ്രീധർ ആണ് ഇപ്പോൾ വിവാഹിതയായിരിക്കുന്നത്. സീരിയൽ മേഖലയിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്. കലാമേഖലയിൽ നിന്നു തന്നെയാണ് വരൻ.
ക്രിസ് വേണുഗോപാൽ എന്ന വ്യക്തിയെ ആണ് ദിവ്യ വിവാഹം ചെയ്തിരിക്കുന്നത്. ഗുരുവായൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾ വിവാഹിതരാകാൻ പോകുന്ന കാര്യം ദിവ്യയും ക്രിസ് വേണുഗോപാലും മാധ്യമങ്ങളെ അറിയിച്ചത്. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ദിവ്യ നേരത്തെ വിവാഹിതയാണ്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കളും ഉണ്ട്. മക്കളുടെ സമ്മതത്തോടെയാണ് താൻ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത് എന്നായിരുന്നു കഴിഞ്ഞദിവസം ദിവ്യ പറഞ്ഞത്.
സിനിമാ മേഖലയിലും സീരിയൽ മേഖലയിലും ധാരാളം വേഷങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ക്രിസ്. സീരിയൽ മേഖലയിലൂടെ വില്ലത്തി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ശ്രദ്ധ നേടിയ താരമാണ് ദിവ്യ. പത്തരമാറ്റ് എന്ന പരമ്പരയിൽ ആയിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നത്. ഇതുകൂടാതെ ക്രിസിൻ്റെ മോട്ടിവേഷൻ ക്ലാസിലും ദിവ്യ പങ്കെടുത്തിരുന്നു. എന്നാൽ അന്നൊന്നും തന്നെ ഈ ബന്ധം വിവാഹത്തിൽ എത്തിച്ചേരുമെന്ന് ദിവ്യ കരുതിയിരുന്നില്ല. കസിൻ വഴിയാണ് വിവാഹാലോചന വന്നത് എന്നാണ് ഇരുവരും പറയുന്നത്. മക്കൾ തൻറെ കൂടെ വേണം എന്നും അവർ ഈ തീരുമാനം അംഗീകരിക്കുമോ എന്നുമൊക്കെയുള്ള കാര്യം ഉറപ്പായ ശേഷമാണ് ഈ തീരുമാനത്തിൽ എത്തിയത് എന്നാണ് ദിവ്യ പറഞ്ഞത്. മക്കളുടെ ഇഷ്ടം നോക്കി അവരുടെ കംഫർട്ട് ഉറപ്പാക്കിയ ശേഷമാണ് താൻ വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത് എന്നാണ് ദിവ്യ പറയുന്നത്. അങ്ങനെ അവർക്ക് ഒരു അച്ഛനെ കിട്ടി എന്നും കുഞ്ഞുങ്ങൾക്ക് അച്ഛൻറെ സ്നേഹം അദ്ദേഹം നൽകുന്നുണ്ട് എന്നുമായിരുന്നു ദിവ്യയുടെ വാക്കുകൾ.