മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുശിൻ ചെയ്യാം. മലയാള സിനിമയിലെ അനിരുദ്ധ് രവിചന്ദർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇദ്ദേഹം കേരളത്തിനകത്തും പുറത്തും സ്വന്തമാക്കിയിട്ടുള്ളത്. ആവേശം അടക്കമുള്ള സിനിമകളിലെ ഗാനം കേരളത്തിൽ മാത്രമല്ല ഒതുങ്ങി നിന്നത്. തമിഴ്നാടുകളിലെ സ്ട്രീറ്റുകളിൽ പോയാലും നിങ്ങൾക്ക് ആവേശം സിനിമയിലെ ഗാനങ്ങൾ മുഴങ്ങുന്നത് കേൾക്കാം.
അതേസമയം ഇപ്പോൾ ഇദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹം വിവാഹിതനായിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഉത്തര എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. വളരെ ലളിതമായ ഒരു ചടങ്ങായിട്ടായിരുന്നു വിവാഹം കഴിഞ്ഞത്. ഇന്ന് സമൂഹം മാധ്യമങ്ങളിൽ പെട്ടന്ന് ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോൾ ആയിരുന്നു ആളുകൾ ഇദ്ദേഹത്തിന്റെ വിവാഹവാർത്ത അറിയുന്നത്.
വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഫഹദ് ഫാസിൽ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിൻറെ ഭാര്യ നസ്രിയ അടക്കമുള്ളവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
നേരത്തെ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ സുഷിൻ ശ്യാം പങ്കെടുത്തിരുന്നു. അന്ന് ഇദ്ദേഹത്തിൻറെ ഒപ്പം ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഇത് വലിയ രീതിയിൽ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ചടങ്ങിൽ തന്നെയാണ് തൻറെ പാർട്ണറെ സുഷിൻ മാധ്യമങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. അതേസമയം ബോഗൻവില്ല എന്ന സിനിമയിലാണ് അവസാനമായി താരം സംഗീതം നൽകിയത്. അമൽ നീരദ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമയെ ജനാധിപത്യ മതേതര വിശ്വാസികൾ കണക്കാക്കുന്നത്. അതേസമയം പതിവുപോലെ സംഘപരിവാർ അനുകൂലികൾ ഈ സിനിമയ്ക്ക് നേരെ ആക്രമണവുമായി രംഗത്തെത്തിയിട്ടുണ്ട്.