ഇന്ത്യൻ ക്രിക്കറ്റിലെ അറിയപ്പെടുന്ന സഹോദരന്മാരാണ് പാണ്ഡ്യാ ബ്രദേഴ്സ്. അവർക്കൊപ്പം തന്നെ പ്രശസ്തിയുള്ള സഹോദരന്മാരാണ് ദീപക് ചാഹരും രാഹുൽ ചാഹറും. ഈ കഴിഞ്ഞ ഐപിഎല്ലിന് തൊട്ടു മുന്നേയും അതിനുശേഷവും അവരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് സംഭവിച്ചത്. ഇരുവരും പുതിയൊരു തുടക്കം ഇട്ടിരിക്കുകയാണ്. ഗോവയിലെ ഒരു സ്വകാര്യ ചടങ്ങിൽ വച്ചാണ് രാഹുൽ തൻറെ കാമുകി ഇഷാനി ജോഹർനെ വിവാഹം ചെയ്തത്. സഹോദരൻറെ വഴിയേ ദീപക്കും തൻറെ ജീവിതസഖിയെ തിരഞ്ഞെടുത്തിരിക്കുന്നു. കൂട്ടുകാരിയായ ജയ ഭരദ്വാജ് ആണ് അവരുടെ വധു. ഇന്നലെ ആയിരുന്നു ഇരുവരുടെയും വിവാഹം.
കഴിഞ്ഞ സീസണിലെ ഐപിഎൽ മത്സരത്തിനിടെ ആണ് ദീപക് ജയയോട് വിവാഹാഭ്യർഥന നടത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സ് സിനായി ആണ് കഴിഞ്ഞ തവണ ദീപക്ക് ജഴ്സി അണിഞ്ഞത്. പഞ്ചാബ് കിംഗ്സ്നെതിരെയുള്ള ഉള്ള സി എസ് കെ യുടെ മത്സരത്തിനുശേഷം നേരെ ഗാലറിയിലേക്ക് പോവുകയായിരുന്നു ദീപക്. അവിടെയുണ്ടായിരുന്ന ജയയുടെ അടുത്തുചെന്ന് വിവാഹാഭ്യർത്ഥന നടത്തിയത് വളരെ വൈറൽ ആയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം അന്നായിരുന്നു ആദ്യമായി വെളിച്ചത്തുവന്നത്. ലുക്ക് കണ്ട് വിദേശി ആണോ എന്നും പലരും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കാരണം ചാഹറിനൊപ്പം മുൻപൊരിക്കലും ജയയെ ആരും കണ്ടിട്ടില്ല.
ഇവരെ കുറിച്ച് കൂടുതൽ അറിയാം. ബിഗ് ബോസിലെ മുൻ മത്സരാർത്ഥി ആയിരുന്ന സിദ്ധാർത്ത് ഭരദ്വാജിൻ്റെ സഹോദരിയാണ് ഇവർ.ഡൽഹി സ്വദേശിയാണ്. ജയ് വിദേശി അല്ല ഇന്ത്യക്കാരി ആണെന്ന് വ്യക്തമാക്കിയത് ദീപക്കിൻ്റെ മൂത്ത സഹോദരിയും നടിയും മോഡലുമായ മാലതി ചാഹർ ആയിരുന്നു. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ജയ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ. ദീപക് ചാഹർ മാസങ്ങളോളമായി ആയി ഇപ്പോൾ കളിക്കളത്തിനു പുറത്താണ്. പരിക്കു തന്നെയാണ് മെയിൻ വില്ലൻ. ഐപിഎല്ലിന് മുൻപേ നടന്ന ഒരു മത്സരത്തിനിടെയാണ് പരിക്കേറ്റത്. എന്നിരുന്നാലും സി എസ് കെ യിലേക്ക് മടങ്ങിവരുമെന്ന് തന്നെയായിരുന്നു താരത്തിൻ്റെ പ്രതീക്ഷ പക്ഷേ തുടർന്ന് ഈ സീസണിലെ ഐപിഎൽ മുഴുവനും താരത്തിന് നഷ്ടമാവുകയായിരുന്നു. നടക്കാനിരിക്കുന്ന ടി20 പരമ്പരകളിലും ചാഹാർ ഉണ്ടാവുമോ എന്നുള്ള കാര്യം സംശയമാണ്.