സാന്ത്വനത്തിലെ അപ്പുവിൻ്റെ കൂടെ നിൽക്കുന്ന ഒരാൾ നമ്മുടെ കണ്ണൻ, മറ്റേ പെൺകുട്ടിയെ നിങ്ങൾക്ക് മനസ്സിലായോ? ആരാണ് എന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രക്ഷാ രാജ്. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ നിങ്ങൾക്ക് പെട്ടെന്ന് താരത്തെ മനസ്സിലാകണമെന്നില്ല. എങ്കിലും സാന്ത്വനം എന്ന പരമ്പരയിലെ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് ഇവർ എന്നുപറഞ്ഞാൽ ഇവരെ പെട്ടെന്ന് മനസ്സിലാവും. അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രമാണ് അപർണ. അതുപോലെതന്നെ മലയാളികൾക്ക് പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം.

അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ടെലിവിഷൻ മേഖലയിലെ നിരവധി താരങ്ങൾ ആയിരുന്നു ഇവരുടെ വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. വിവാഹം കഴിഞ്ഞാലും സീരിയൽ മേഖലയിൽ സജീവമായി തന്നെ ഉണ്ടാകുമെന്നാണ് രക്ഷാ പറയുന്നത്. ഇത് കേട്ടതോടെ വലിയ ആശ്വാസത്തിലാണ് സാന്ത്വനം ആരാധകർ എല്ലാം തന്നെ.

അതേസമയം പരമ്പരയിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് കണ്ണൻ. അച്ചു സുഗന്ധ് എന്ന നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ നിഷ്കളങ്കമായ ഒരു കഥാപാത്രമാണ് കണ്ണൻ. അതിനൊത്തുള്ള അഭിനയമാണ് അച്ചു ഈ കഥാപാത്രത്തിന് വേണ്ടി കാഴ്ചവയ്ക്കുന്നത്. മലയാളികൾ ഇരു കൈയ്യും നീട്ടി ആണ് ഈ കഥാപാത്രത്തെ ഏറ്റെടുത്തത്.

അപർണയുടെ വിവാഹത്തിന് അച്ചുവും പങ്കെടുത്തിരുന്നു. ഇപ്പോൾ ഇവർ ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇവരുടെ ഒപ്പം മറ്റൊരു പെൺകുട്ടി കൂടി ഉണ്ട്. ഇവർ ആരാണെന്ന് അറിയുമോ? നിത ഘോഷ് എന്നാണ് ഈ കഥാപാത്രത്തിൻറെ പേര്. സാന്ത്വനം പരമ്പരയിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വ്യക്തികളിലൊരാളാണ് ഇവർ. ഒരു പ്രൊഫഷണൽ ഡോക്ടർ കൂടിയാണ് ഇവർ എന്ന പ്രത്യേകതയുമുണ്ട്.