മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രമ്യ. തെന്നിന്ത്യൻ സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2014 വർഷത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. അപരിചിത് ജയരാമൻ എന്നായിരുന്നു ഭർത്താവിൻറെ പേര്. വളരെ ആർഭാടമായിട്ടായിരുന്നു വിവാഹം നടത്തിയത്. തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതം അത്ര സുഖമുള്ളത് ആയിരുന്നില്ല. വെറും മാസങ്ങൾ മാത്രമാണ് ഈ ബന്ധം നിലനിന്നിരുന്നത്. ഇപ്പോൾ ദാമ്പത്യ ജീവിതത്തെക്കുറിച്ച് രമ്യ പറയുന്ന വാക്കുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോഴും നടിയുടെ വിവാഹമോചന കാരണം തിരക്കിക്കൊണ്ട് രംഗത്തെത്തുന്നത്.
“വിവാഹം എന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് എങ്കിലും അത് ജീവിതത്തിൻറെ ആദ്യവും അവസാനവും അല്ല. അത് കേവലം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. നമ്മൾ ഒരിക്കലും അതിനു വേണ്ടി നിർബന്ധിക്കരുത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളും തികഞ്ഞു എന്ന് ടിക്ക് മാർക്ക് ഇടുവാൻ വേണ്ടി മാത്രം കല്യാണം കഴിക്കരുത്. ഇപ്പോൾ ഇങ്ങനത്തെ ചിന്തകൾക്ക് ഒക്കെ മാറ്റം വന്നിട്ടുണ്ട്. ഇഷ്ടമുള്ള ആളെ ഇഷ്ടമുള്ള സമയത്ത് വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്ക് ഉണ്ടാവണം” – രമ്യ പറയുന്നു.
“ഒരാൾ വിവാഹം ചെയ്യുവാൻ വേണ്ടി മാനസികമായി പാകപ്പെടുമ്പോൾ മാത്രം വിവാഹം ചെയ്യുക. അതിനുശേഷം പ്രസവിക്കണോ, ദത്തെടുക്കണോ, വാടക ഗർഭപാത്രത്തിലൂടെ കുട്ടിയെ സ്വീകരിക്കണോ എന്നെല്ലാം ഭാര്യയും ഭർത്താവും ചേർന്ന് തീരുമാനിക്കേണ്ടതാണ്. കല്യാണം എപ്പോഴാണ് എന്ന ചോദ്യത്തിന് ഒടുവിൽ പിന്നീട് നമ്മൾ കേൾക്കേണ്ടിവരുന്നത് കുട്ടികൾ ആയില്ലേ എന്ന ചോദ്യം ആയിരിക്കും. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുന്നത് തെറ്റായ ശീലമാണ്. കല്യാണം കഴിക്കുന്നത് ഒന്നിച്ചു ജീവിക്കാൻ വേണ്ടിയാണ്. വളരെ ആർഭാടമായി വിവാഹം ചെയ്ത ശേഷം ബായി പറഞ്ഞു പോകുവാൻ ആരും താല്പര്യപ്പെടില്ല” – രമ്യ കൂട്ടിച്ചേർത്തു.