ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് സബിത നായരും രമിത്തും തമ്മിലുള്ള വിവാഹം ; നാത്തൂന് ആശംസ അറിയിച്ച് സൗപര്‍ണിക

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സൗപര്‍ണിക സുഭാഷ്. സിനിമയിലൂടെയാണ് സൗപര്‍ണിക തുടക്കം കുറിച്ചതെങ്കിലും മിനിസ്‌ക്രീനിലൂടെ ആണ് ഈ നടി ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൗപര്‍ണിക തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോള്‍ നാത്തൂന് ആശംസ അറിയിച്ചാണ് സൗപര്‍ണിക എത്തിയിരിക്കുന്നത്.
സബിതയുടെ നാത്തൂന്‍ ആണ് സൗപര്‍ണിക. ഇവരുടെ ജീവിതത്തിലെ പുത്തന്‍ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ചിത്രം പങ്കുവെച്ചാണ് സൗപര്‍ണിക ആശംസ അറിയിച്ചത്.

രമിത്തേട്ടനും, നാത്തൂനും ഹാപ്പി മാരീഡ് ലൈഫ് എന്നാണ് സൗപര്‍ണിക വിവാഹവിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് സബിത നായരും രമിത്തും തമ്മിലുള്ള വിവാഹം നടന്നത്. sisterinlaw brotherinlaw marriage happymarriedlife തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് സൗപര്‍ണിക സന്തോഷം പങ്കുവച്ചത്.

അതേസമയം മൗനരാഗം പരമ്പരയില്‍ കല്യാണി എന്ന കഥാപാത്രത്തിന്റെ ‘അമ്മ വേഷത്തിലാണ് സബിത എത്തുന്നത്. എന്നാല്‍ താരം ഇപ്പോഴാണോ വിവാഹിത ആകുന്നത്, എന്നുള്ള സംശയങ്ങളാണ് ആരാധകര്‍ പങ്കിടുന്നുണ്ട്. സബിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലുകളില്‍ നാടന്‍ ലുക്കിലാണ് നടി എത്താര്‍.