കഴിഞ്ഞ കുറെ ദിവസങ്ങളായി തമിഴ്നാട്ടിലെ പല പ്രദേശങ്ങളിലും വലിയ രീതിയിലുള്ള വെള്ളക്കെട്ട് ആണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ചെന്നയിലും തിരുവള്ളൂരിലും കാഞ്ചീപുരത്തും ചെങ്കൽപേട്ടിലും വലിയ രീതിയിലുള്ള മഴക്കെടുതി ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കനത്ത മഴയെ തുടർന്നാണ് ഈ പ്രദേശങ്ങൾ എല്ലാം വെള്ളത്തിൽ മുങ്ങിയത്.
റോഡുകളിലും റെയിൽവേ ട്രാക്കുകളിലും എല്ലാം വെള്ളം കയറിയിരിക്കുകയാണ്. അതോടെ ചെന്നൈ നഗരത്തിലെ ഗതാഗതം ടാറുമാറായിരിക്കുകയാണ്. മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ടിൽ ആണ് ഇപ്പോൾ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ഉണ്ടായിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ വസതിക്ക് സമീപവും വെള്ളക്കെട്ട് രൂപപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്.
പോയിസ് ഗാർഡനിൽ ആണ് ഇദ്ദേഹത്തിൻറെ ആഡംബര വസതി നിലകൊള്ളുന്നത്. ഇവിടെയും വെള്ളം കയറിയിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. വെള്ളം തുറന്നു വിടുവാനുള്ള ശ്രമം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ രജനീകാന്ത് പ്രതികരണം ഒന്നും തന്നെ നടത്തിയിട്ടില്ല.
2023 വർഷത്തിൽ ആയിരുന്നു മിഷോങ് ചുഴലിക്കാറ്റ് ഉണ്ടായത്. ഇതിനെ തുടർന്ന് വലിയ രീതിയിലുള്ള മഴയും ആയിരുന്നു പിന്നാലെ ഉണ്ടായത്. അങ്ങനെ ഇദ്ദേഹത്തിൻറെ വസതിയിലും വെള്ളം കയറുകയായിരുന്നു. അനാവശ്യമായി ആളുകൾ വീടുവിട്ട് പുറത്തിറങ്ങരുത് എന്നാണ് സർക്കാർ നിർദ്ദേശം. രണ്ടുദിവസം കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. വടക്കൻ ജില്ലകളിൽ ആവശ്യസേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് എല്ലാം തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ – മൈസൂർ കാവേരി എക്സ്പ്രസ്സ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ ആണ് റദ്ദാക്കിയിട്ടുള്ളത്. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകളാണ് വഴി തിരിച്ചുവിട്ടിരിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.