യുവ നടന്മാരുടെ ഇടയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ശാലു റഹീം. ഇപ്പോൾ ഇദ്ദേഹം വിവാഹിതനായിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നടാഷ മനോഹർ എന്നാണ് വധുവിന്റെ പേര്. ഒരു ഡോക്ടർ ആയിട്ടാണ് ഇവർ ജോലി ചെയ്യുന്നത്. പ്രണയ വിവാഹം ആണ് ഇരുവരുടെതും എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ ആണ് ശാലു ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ ചെറുപ്പകാലം ആയിരുന്നു ഇദ്ദേഹം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഇത്. അതേസമയം ഇദ്ദേഹത്തിൻറെ പ്രണയകഥ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.
എട്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ആണ് ഇപ്പോൾ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നത്. ഇരുവരും ക്ലാസ്മേറ്റ് ആയിരുന്നു. പ്ലസ് വൺ മുതൽ ഇരുവരും ഒരുമിച്ച് ആയിരുന്നു പഠിച്ചത്. കഴിഞ്ഞ 13 വർഷമായി പരസ്പരം അറിയാം. ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. അതാണ് പിന്നീട് ഇരുവരെയും പ്രണയത്തിൽ എത്തിച്ചത്. പിന്നീട് എട്ടുവർഷം നീണ്ട പ്രണയത്തിനോടുവിലാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ചു പോകാൻ തീരുമാനിച്ചത്.
പീസ്, ഒറ്റക്കൊരു കാമുകൻ, കളി, മറഡോണ, ബുള്ളറ്റ് എന്നീ സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഒരു തമിഴ് സിനിമയിലും ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജി വി പ്രകാശ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റിബൽ എന്ന സിനിമയിൽ ആയിരുന്നു ഇദ്ദേഹം ഒരു ശ്രദ്ധയെ വേഷം അവതരിപ്പിച്ചത്. എന്നാൽ മലയാളികളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് നിരവധി എതിർപ്പുകളാണ് സിനിമയ്ക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.